
വേര്‍പെടുത്താവുന്ന കീബോര്‍ഡുള്ള ഇതില്‍ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തോടൊപ്പം ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ പ്രൊസസറുകളുമാണ് ഉപയോഗിച്ചിരിക്കുന്നത്. 400 നിറ്റ്സ് തെളിച്ചവും 90 ഹെര്‍ട്ട്‌സ് റീഫ്രെഷ് റേറ്റുമുള്ള 12 ഇഞ്ച് 2കെ മള്‍ട്ടി-ടച്ച് ഡിസ്പ്ലേ, 18 മണിക്കൂര്‍ വരെ ബാറ്ററി ലൈഫ്, 600 ഗ്രാം ഭാരം എന്നിവ ഇതിന്റെ പ്രധാന സവിശേഷതകളാണ്. കൂടാതെ മികച്ച വീഡിയോ കോളുകള്‍ക്കായി ക്വാഡ് സ്പീക്കറുകള്‍, ഡ്യുവല്‍ മൈക്രോഫോണുകള്‍, 8 എംപി ഫ്രണ്ട്, 13 എംപി പിന്‍ ക്യാമറകളും ഇതിലുണ്ട്.
8 ജിബി എല്‍പിഡിഡിആര്‍ 5 റാമും മൈക്രോ എസ്ഡി കാര്‍ഡ് വഴി 1 ടിബി വരെ വികസിപ്പിക്കാവുന്ന സ്റ്റോറേജും ഇതില്‍ ലഭ്യമാണ്.
ഡെനിം ബ്ലൂ, മെറ്റിയര്‍ സില്‍വര്‍ നിറങ്ങളില്‍ ലഭ്യമായ എച്ച്പി ഓംനിപാഡ് 12ന്റെ പ്രാരംഭ വില 48,999 രൂപയാണ്. എച്ച്പി ഓണ്‍ലൈന്‍ സ്റ്റോര്‍, ആമസോണ്‍,ഫ്ലിപ്കാർട്ട്, ക്രോമ, വിജയ് സെയില്‍സ് തുടങ്ങിയ പ്രധാന പ്ലാറ്റ്‌ഫോമുകളിലൂടെ ഇത് വാങ്ങാം. തിരഞ്ഞെടുത്ത ബാങ്ക് കാര്‍ഡുകള്‍ക്ക് 5,000 രൂപ ക്യാഷ്ബാക്കും പ്രമുഖ എഐ ടൂളുകളുടെ 1 വർഷത്തെ സൗജന്യ സബ്സ്‌ക്രിപ്ഷനും ലോഞ്ച് ഓഫറായി കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.