ചെർപ്പുളശ്ശേരി. ലയൺസ് ക്ലബ്ബ് 80-ാം സ്വാതന്ത്ര്യ ദിനത്തിൽ ക്ലബ്ബ് ഓഫീസിൽ ദേശീയപതാക ഉയർത്തി, വിമുക്തഭടന്മാരെ ഉപഹാരം നൽകി ആദരിച്ചു. ലയൺ സ്ക്ലബ്ബ് പ്രസിഡന്റ് ഗീതാ എസ് കുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ക്ലബ്ബ് ഭാരവാഹികളായ ശശികുമാർ ഗീതാഞ്ചലി, കെ ഉണ്ണികൃഷ്ണൻ , സത്യനാരായണൻ, മുരളി മേനോൻ ,ഡോ: മൊയ്തീൻ കുട്ടി, വിമുക്ത ഭടന്മാരായ സുലൈമാൻ , കെ. രാജൻ , ജയപ്രകാശ് , ഉണ്ണി തറക്കൽ തുടങ്ങിയവരും കുടുംബാംഗങ്ങളും പങ്കെടുത്തു.