anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

കുളപ്പട അയ്യപ്പക്ഷേത്രത്തിലെ പുതിയ ശ്രീകോവിലിന്റെ മാതൃക പ്രകാശനം ചെയ്തു

 ചെർപ്പുളശ്ശേരി.  കുളപ്പട: ശ്രീ കുളപ്പട അയ്യപ്പക്ഷേത്രത്തിലെ പുതിയ ശ്രീകോവിലിന്റെ മാതൃകാ പ്രകാശനം ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ എൻ. ഉണ്ണികൃഷ്ണൻ നിർവഹിച്ചു.

ചടങ്ങിൽ രക്ഷാധികാരി ഗോപിനാഥൻ സ്വാഗതം പറഞ്ഞു. പുനരുദ്ധാരണ കമ്മിറ്റി പ്രസിഡന്റ് വി. പി. ശിവശങ്കരൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി. ടി. സുരേഷ്‌കുമാർ, സെക്രട്ടറി പി.കെ രാജേഷ്, ട്രഷറർ പി. മണികണ്ഠൻ എന്നിവർ ആശംസകൾ നേർന്നു. ജോയിന്റ് സെക്രട്ടറിമാരായ പി. ഉദയകുമാർ, പി. സുധീഷ്, മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ക്ഷേത്രം ക്ലാർക്ക് പി. രതീഷ് നന്ദി പറഞ്ഞു.

ക്ഷേത്രത്തിലെ ചുറ്റമ്പലത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഏകദേശം പൂർത്തിയായ സാഹചര്യത്തിലാണ് ശ്രീകോവിലിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളിലേക്ക് കടക്കുന്നത്. ഭക്തജനങ്ങളുടെയും നാട്ടുകാരുടെയും അകമഴിഞ്ഞ സഹകരണത്തോടെയാണ് ഇതുവരെയുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങൾ യാതൊരു തടസ്സവുമില്ലാതെ മുന്നോട്ടുപോകുന്നതെന്ന് പുനരുദ്ധാരണ കമ്മിറ്റി അറിയിച്ചു.

ശ്രീകോവിലിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളും വിജയകരമായി പൂർത്തിയാക്കുന്നതിനായി തുടർന്നും ഭക്തജനങ്ങളുടെയും നാട്ടുകാരുടെയും സഹായസഹകരണങ്ങൾ ഉണ്ടാകണമെന്ന് കമ്മിറ്റി അഭ്യർഥിച്ചു.

Spread the News

Leave a Comment

IMG 20260806 WA0051