anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

മാരായമംഗലം വേങ്ങനാട്ട് ക്ഷേത്രത്തിലും കറോച്ചിക്കാവ് വനദുർഗാ ദേവീ ക്ഷേത്രത്തിലുംഇല്ലം നിറയും കതിരെഴുന്നള്ളത്തും ആഘോഷിച്ചു

IMG 20260816 WA0095

മാരായമംഗലം വേങ്ങനാട്ട് ക്ഷേത്രത്തിലും കറോച്ചിക്കാവ് വനദുർഗാ ദേവീ ക്ഷേത്രത്തിലും നിറപുത്തിരി ആഘോഷങ്ങളുടെ ഭാഗമായി ഇല്ലം നിറയും കതിരെഴുന്നള്ളത്തും കതിർപൂജയും ഭക്തിനിർഭരമായ ചടങ്ങുകളോടെ നടത്തി.

മാരായമംഗലം വേങ്ങനാട്ട് ക്ഷേത്രം

IMG 20260816 WA0097

വേങ്ങനാട്ട് ക്ഷേത്രത്തിലെ നിറപുത്തിരി ആഘോഷങ്ങളുടെ ഭാഗമായി നടന്ന കതിരെഴുന്നള്ളത്തിലും കതിർപൂജയിലും ഇല്ലം നിറയിലും നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു. ക്ഷേത്രം ശാന്തി ഗുരുവായൂർ മണികണ്ഠൻ ശർമ്മ ചടങ്ങുകൾക്ക് കാർമ്മികത്വം വഹിച്ചു.

പറമ്പത്ത് രാമൻകുട്ടി നായർ, ഭാസ്കരൻ വൃന്ദാവനം, പി. ബാലകൃഷ്ണൻ, വാസു കിഴോപ്രത്തൊടി, എം. ഉണ്ണികൃഷ്ണൻ, കൃഷ്ണകുമാർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

കറോച്ചിക്കാവ് വനദുർഗാ ദേവീ ക്ഷേത്രം

IMG 20260816 WA0098

കറോച്ചിക്കാവ് വനദുർഗാ ദേവീ ക്ഷേത്രത്തിൽ ഇല്ലം നിറയുടെ ഭാഗമായി നടന്ന കതിരെഴുന്നള്ളത്തിന് ജയകുമാർ ഉല്ലാസ് കാർമ്മികത്വം വഹിച്ചു. പി. ഹരിനാരായണൻ, ഡോ. കെ. അജിത്, രാജൻ നായർ, ഇന്ദിര ടീച്ചർ, ഇന്ദുലേഖ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. കൂടാതെ, രാമായണ മാസാചരണത്തിൻ്റെ ഭാഗമായി അഖണ്ഡ രാമായണ പാരായണവും ഇവിടെ നടന്നു.

Spread the News

Leave a Comment

IMG 20260806 WA0051