വാണിയംകുളം. ചിങ്ങം ഒന്ന് മലയാള മാസാരംഭത്തിന്റെ ഭാഗമായും കേന്ദ്ര ഗവൺമെന്റ് കേരളം എന്ന പേര് ഔദ്യോഗികമായി അംഗീകരിച്ചതിന്റെ സന്തോഷത്തിലും വാണിയംകുളം പുലിച്ചിത്ര കിള്ളിക്കാവ് ക്ഷേത്ര കമ്മറ്റി ഭാരവാഹികൾ വാണിയംകുളം ടി.ആർ.കെ സ്ക്കൂളിൽ ഇരുന്നോറോളം പത്രം വിതരണം ചെയ്തു. കുട്ടികൾ വായനയുടെ ലോകത്തേയ്ക്ക് ഉയരണമെന്നും വായന ഒരു സംസ്കാരമായി പുതു തലമുറ ഏറ്റെടുകണമെന്നും ക്ഷേത്ര കമ്മറി ഭാരവാഹികൾ പറഞ്ഞു. പത്രവിതരണത്തിന്റെ ഉദ്ഘാടനം ഹെഡ് മാസ്റ്റർ സി. കലാധരൻ നിർവഹിച്ചു. വായന മനുഷ്യനെ പൂർണ്ണനാക്കുന്നുവെന്നും അറിവിന്റെയും വിവേകത്തിന്റെയും പുതിയ ലോകത്തേയ്ക്ക് വിദ്യാർത്ഥികളെ നയിക്കുമെന്നും ഉത്ഘാടന പ്രസംഗത്തിൻ സി.കലാധരൻ പറഞ്ഞു. ക്ഷേത്ര കമ്മറ്റി ഭാരവാഹികളായ മോഹൻ.കെ., മോഹൻദാസ്.കെ, സുധാ ശങ്കർ. കെ, വിനോദ് പള്ളത്ത് തുടങ്ങിയവർ പ്രസംഗിച്ചു. അധ്യാപകരായ രഞ്ജിത. പി, രാജശ്രീ.പി, എ.കെ.പ്രദീപ് തുടങ്ങിയവർ പ്രസംഗിച്ചു.