ചെർപ്പുളശ്ശേരി| സമസ്ത സെൻ്റിനറിയുടെ ഭാഗമായി ചെർപ്പുളശ്ശേരി സോൺ കേരള മുസ്ലിം ജമാഅത്ത് കമ്മറ്റി സംഘടിപ്പിച്ച സെൻ്റിനറി കോൺക്ലേവ് ചെർപ്പുളശ്ശേരി മഠത്തിപ്പറമ്പ് എച്ച് ഐ മദ്റസ ഹാളിൽ വെച്ച് നടന്നു
സെൻ്റനറി സമ്മേളനത്തിൻ്റെ ഭാഗമായി നടക്കുന്ന പദ്ധതി പ്രവർത്തനങ്ങളുടെ വിശകലനം, പുതിയ പ്രോജക്ടുകളുടെ പഠനം, സമകാലിക സാഹചര്യങ്ങളിലെ നമസ്തയുടെ നിലപാടുകൾ, പ്രസ്ഥാന മുഖപത്രമായ സിറാജിൻ്റെ പ്രചാരണ കാമ്പയിൻ സോൺ ലോഞ്ചിംഗ്, ഖൽബിലുണ്ട് എൻ്റെ നബി മീലാദ് ക്യാമ്പയിൻ വിളമ്പരം തുടങ്ങിയവ കോൺക്ലേവ് ചർച്ച ചെയ്തു.
സോണിലെ 27 യൂണിറ്റുകളിൽ സ്ഥാപിച്ച നിധിപ്പെട്ടികളിലൂടെ സമാഹരിച്ച സെൻ്റനറി നിധി
300,786 രൂപ സംസ്ഥാന നേതൃത്വത്തിന് കൈമാറി.
റഷീദ് സഖാഫി പട്ടിശ്ശേരി അധ്യക്ഷത വഹിച്ചു,
എൻ കെ
എൻ കെ സിറാജുദ്ദീൻ ഫൈസി വല്ലപ്പുഴ ഉദ്ഘാടനം, ചെയ്തു കേന്ദ്ര മുശാവറ അംഗം പൊന്മള മൊയ്തീൻകുട്ടി ബാഖവി, ഖൽബിലുണ്ട് എൻ്റെ നബി (സ്വ) നസ്വീഹത്ത് നടത്തി, എസ് വൈ എസ് സ്റ്റേറ്റ് സെക്രട്ടറി ശക്കീർ മാസ്റ്റർ അരിമ്പ്ര പദ്ധതി വിശദീകരിച്ചു, എസ് വൈ എസ് സ്റ്റേറ്റ് ഡയറക്ടർ അബ്ദുൽ ഖാദർ സഖാഫി കാട്ടിപ്പാറ, എസ് എസ് എഫ് സ്റ്റേറ്റ് സെക്രട്ടറി സി കെ എം ശാഫി സഖാഫി, റഷീദ് അശ്റഫി, റഫീഖ് സഖാഫി പാണ്ടമംഗലം, മുഹമ്മദലി മുസ്ലിയാർ മാരായമംഗലം, സംസാരിച്ചു.
ജമാലുദ്ദീൻ ഫൈസി, നാസർ ബാഖവി, മുഹമ്മദ് കുട്ടി ഹാജി നെല്ലായ, ശരീഫ് മാസ്റ്റർ, മുഹമ്മദലി സഖാഫി മഠത്തിപ്പറമ്പ്, റഫീഖ് മാസ്റ്റർ കയില്യാട്, സൈദലവി മോളൂർ, നജീബ് അഹ്സനി ചളവറ
സംബന്ധിച്ചു.
_______________________________