ശബരിമല. തരുമൂർത്തി സംവിധാനം ചെയ്യുന്ന അതിമനോഹരം എന്ന ചലച്ചിത്രത്തിന്റെ ചിത്രീകരണം ശബരിമലയിൽ ആരംഭിച്ചു. മോഹൻലാൽ പ്രധാന വേഷത്തിൽ എത്തുന്ന ഈ ചിത്രം ശബരിമലയിൽ ഡ്യൂട്ടിക്ക് എത്തുന്ന ഒരു പോലീസുകാരന്റെ കഥ പറയുകയാണ്. ചിത്രത്തിന്റെ ചിത്രീകരണത്തിനായി ഹൈക്കോടതി വരെ കയറിയാണ് തരുൺ പെർമിഷൻ അടക്കം ഒപ്പിച്ചത്. എന്നാൽ വനം വകുപ്പ് പ്രവേശന അനുമതി നിഷേധിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇക്കാര്യത്തിൽ ചിത്രീകരണത്തിന് അനുമതി കൊടുക്കുകയും ഇന്നുമുതൽ ചിത്രീകരണം തുടങ്ങുകയും ചെയ്യുകയായിരുന്നു. മോഹൻലാലിന്റെ സീനുകളാണ് ഇവിടെ ചിത്രീകരിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ സന്നിധാനത്ത് ചിത്രീകരണത്തിന് ദേവസ്വം ബോർഡ് പെർമിഷൻ നൽകിയെങ്കിലും വനം വകുപ്പ് പെർമിഷൻ അനുവദിച്ചിട്ടില്ല. ടൈഗർ റിസർവ് ഫോറസ്റ്റ് ആയതിനാൽ വനംവകുപ്പിന്റെ അനുമതിയില്ലാതെ ദേവസ്വം ബോർഡിന്റെ എന്ന് പറയുന്ന ഒരു സ്ഥലത്തും ഷൂട്ടിംഗ് അനുവദിക്കാൻ നിർവാഹമില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ പറഞ്ഞു. സീസൺ അല്ലാത്ത സമയത്ത് ശബരിമലയിൽ സിനിമാ ചിത്രീകരണത്തിന് അനുമതി കൊടുക്കാറുണ്ടെങ്കിലും വനംവകുപ്പിന്റെതാണ് അന്തിമ തീരുമാനം.