ഷൊറണൂർ. ‘ മാനസ കൾച്ചറൽ ട്രസ്റ്റ് ‘ മികച്ച മോഹിനിയാട്ടം നർത്തകിമാർക്ക് നൽകി വരുന്ന പത്മശ്രീ കലാമണ്ഡലം സത്യഭാമ ടീച്ചർ പുരസ്കാരത്തിന് ഈ വർഷം ഡോ. കലാമണ്ഡലം വീണാ വാരിയർ അർഹയായി. കേരള കലാമണ്ഡലം കൽപിത സർവകലാശാലയിലെ നൃത്ത വിഭാഗം അധ്യാപികയാണ് ഡോ. വീണ. ഷൊറണൂരിൽ നടക്കുന്ന മാനസ ദേശീയ നൃത്തോൽസവത്തിൻ്റെ ഉദ്ഘാടന ദിനമായ ആഗസ്റ്റ് 21 ന്. മന്ത്രി പ്രൊഫ. കെ. എ. തുളസി ഡോ. വീണാ വാരിയർക്ക് പുരസ്കാരം സമ്മാനിക്കും….