anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ചെർപ്പുളശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പുതിയ എക്‌സ്‌റേ യൂണിറ്റ്; പി. മമ്മിക്കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു

ചെർപ്പുളശ്ശേരി: നഗരസഭാ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ സ്ഥാപിച്ച ആധുനിക എക്‌സ്‌റേ യൂണിറ്റിന്റെ ഉദ്ഘാടനം പി മമ്മിക്കുട്ടി എംഎൽഎ ഉദ്ഘാടനം ചെയ്തു.. ഷൊർണൂർ എം.എൽ.എയുടെ 2023–24 വർഷത്തെ ആസ്തിവികസന പദ്ധതിയിൽനിന്ന് അനുവദിച്ച 30 ലക്ഷം രൂപ വിനിയോഗിച്ചാണ് എക്‌സ്‌റേ യൂണിറ്റ് സ്ഥാപിച്ചത്.IMG 20260820 WA0297

ചെർപ്പുളശ്ശേരി നഗരസഭാ ചെയർപേഴ്സൺ കെ.ടി. ജംസിയ ചടങ്ങിൽ അധ്യക്ഷത വഹിച്ചു . നഗരസഭാ വൈസ് ചെയർപേഴ്സൺ സി. ജയകൃഷ്ണൻ, നഗരസഭാ സ്ഥിരംസമിതി അധ്യക്ഷർ, കൗൺസിലർമാർ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ–സാമൂഹിക രംഗങ്ങളിലെ പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു..IMG 20260820 WA0244

പുതിയ എക്‌സ്‌റേ യൂണിറ്റ് പ്രവർത്തനസജ്ജമാകുന്നതോടെ ചെർപ്പുളശ്ശേരിയിലെയും പരിസരപ്രദേശങ്ങളിലെയും സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ കൂടുതൽ മെച്ചപ്പെട്ട രോഗനിർണയ സൗകര്യം ലഭ്യമാകുമെന്ന് നഗരസഭ അറിയിച്ചു. സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കാതെ സാമൂഹികാരോഗ്യ കേന്ദ്രത്തിൽത്തന്നെ എക്‌സ്‌റേ പരിശോധന നടത്താൻ കഴിയുന്നത് രോഗികൾക്ക് വലിയ ആശ്വാസമാകും.

അനുഗ്രഹ വിഷൻ ന്യൂസ്

Spread the News

Leave a Comment

IMG 20260806 WA0051