ഇടുക്കി, ഓഗസ്റ്റ്, 20, 2026: ഇന്റർനെറ്റ് കണക്റ്റിവിറ്റി പരിമിതമായിരുന്ന മലങ്കര ഡാമിലെ എംവിഐപി സെക്ഷൻ 2/1-ൽ കെഫോൺ കണക്ഷൻ ലഭ്യമാക്കി. എംവിഐപി സബ് ഡിവിഷൻ നമ്പർ 1-ന്റെ പരിധിയിലുള്ള പ്രദേശമാണിത്. ഇതോടെ ഡാമിലെ ദൈനംദിന സാങ്കേതിക പ്രവർത്തനങ്ങൾക്കും ആശയവിനിമയത്തിനും കൂടുതൽ കാര്യക്ഷമമായ ഇന്റർനെറ്റ് സൗകര്യം ലഭ്യമായി.
ഡാമിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട സാങ്കേതിക സംവിധാനങ്ങളുടെ ഏകോപനം, വിവര കൈമാറ്റം, ഓൺലൈൻ ആശയവിനിമയം തുടങ്ങിയവ കൂടുതൽ സുഗമമാക്കാൻ കെഫോൺ കണക്റ്റിവിറ്റി സഹായിക്കും. സ്ഥിരതയാർന്ന ഇന്റർനെറ്റ് സൗകര്യം ലഭ്യമായതോടെ വിവിധ സാങ്കേതിക ആവശ്യങ്ങൾ കൂടുതൽ കാര്യക്ഷമമായി കൈകാര്യം ചെയ്യാനാകും.
കണക്റ്റിവിറ്റി പരിമിതമായ പ്രദേശങ്ങളിലേക്കും വിശ്വസനീയമായ ഇന്റർനെറ്റ് സേവനം എത്തിക്കുന്നതിന്റെ ഭാഗമായി കെഫോൺ സേവനം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിച്ചുവരികയാണ്. പ്രധാന അടിസ്ഥാന സൗകര്യ കേന്ദ്രങ്ങളിലേക്ക് കണക്റ്റിവിറ്റി എത്തിക്കുന്നതിലൂടെ ഡിജിറ്റൽ സേവനങ്ങളും സാങ്കേതിക പ്രവർത്തനങ്ങളും കൂടുതൽ കാര്യക്ഷമമാക്കുകയാണ് കെഫോണിന്റെ പ്രധാന ലക്ഷ്യം.
***