anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ക്രീസിൽ സിക്സർ മഴ; തകർത്താടി സച്ചിൻ-കാർത്തിക് സഖ്യം!

തിരുവനന്തപുരം : കൊല്ലത്തിനെതിരെ കൈവിട്ടെന്ന് തോന്നിച്ച കളി തകർപ്പൻ ബാറ്റിങ്ങിലൂടെ തിരികെപ്പിടിച്ച് സച്ചിൻ സുരേഷ് – കാർത്തിക് ബി നായർ കൂട്ടുകെട്ട്. ഇരുവരും ചേർന്നുള്ള ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് കളിയുടെ ഗതി തന്നെ മാറ്റിയെഴുതിയത്.

കൊച്ചി ബ്ലൂടൈ​ഗേഴ്സ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 110 റൺസ് എന്ന നിലയിൽ തകർച്ച നേരിടുമ്പോൾ 14.5-ാം ഓവറിലാണ് കാർത്തിക് നായർ ക്രീസിലേക്ക് എത്തുന്നത്. തുടർന്ന് കണ്ടത് കൊച്ചിയുടെ ശക്തമായ തിരിച്ചുവരവാണ്. സച്ചിൻ സുരേഷും കാർത്തിക്കും കൈകോർത്തപ്പോൾ മൈതാനത്ത് പിറന്നത് വെടിക്കെട്ട് ബാറ്റിംഗ് വിരുന്നായിരുന്നു. വെറും 31 പന്തിൽ നിന്ന് നിർണായകമായ 79 റൺസാണ് ഈ കൂട്ടുകെട്ട് അടിച്ചുകൂട്ടിയത്.

എതിരാളികളുടെ ബൗളിങ് നിരയെ നിഷ്പ്രഭമാക്കിയ സച്ചിൻ സുരേഷ്, 32 പന്തിൽ 5 സിക്സറുകളും 3 ഫോറുമടക്കം 58 റൺസുമായി മുൻപിൽനിന്ന് നയിച്ചു. മറുവശത്ത് സച്ചിന് മികച്ച പിന്തുണ നൽകിയ കാർത്തിക് 17 പന്തിൽ 4 സിക്സറും ഒരു ഫോറുമടക്കം 38 റൺസുമായി പുറത്താകാതെ നിന്ന് മികച്ച സ്കോർ സമ്മാനിച്ചു. തകർച്ചയുടെ വക്കിൽ നിന്ന് ടീമിനെ അതിശക്തമായി തിരികെ കൊണ്ടുവന്ന ഈ കൂട്ടുക്കെട്ട് കാണികൾക്കും അവിസ്മരണീയ ബാറ്റിങ് വിരുന്നാണ് സമ്മാനിച്ചത്

Spread the News

Leave a Comment

IMG 20260806 WA0051