പാലക്കാട്. കേരള ലോട്ടറിക്ക് ബദലായി നിയമ വിരുദ്ധമായി സംസ്ഥാന വ്യാപകമായി പ്രവർത്തിക്കുന്ന ഓൺലൈൻ ലോട്ടറിയെ പൂർണ്ണമായി തുടച്ചുനീക്കുവാൻ പോലീസും ധനകാര്യവകുപ്പും സംയുകതമായ സ്ക്വാഡ് രൂപീകരിച്ച് ശക്തമായ നടപടി സ്വീകരിക്കണമെന്ന് പാലക്കാട് ചേർന്ന ഓൾ കേരള ലോട്ടറി ഏജന്റ് ആന്റ് സെല്ലേഴ്സ് കോൺഗ്രസ് ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മററി യോഗം ഗവൺമെന്റിനോട് ആവശ്യപ്പെട്ടു. അനധികൃത ലോട്ടറി പൂർണ്ണമായി ഇല്ലാതാക്കാൻ ലോട്ടറി വിൽപ്പന തൊഴിലാളി കൾക്കും ലോട്ടറി കടകൾ നടത്തുന്നവർക്കും ഗവൺമെന്റ് ലൈസൻസ്ഏർപ്പെടുത്തണം..മയക്കുമരുന്ന് തുടച്ച് നീക്കാൻ അഭ്യന്തര വകുപ്പ് നടത്തുന്ന തൂഭാൻ പദ്ധതി പോലെ ഓൺലൈൻ എഴുത്ത് ലോട്ടറി തുടച്ചുനീക്കാൻപോലീസ് വകുപ്പ് പുതിയ നയം പ്രഖ്യാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.. യൂണിയൻ സംസ്ഥാന ക്യാമ്പ് സെപ്തംബർ മാസം തിരുവനന്തപുരത്തും സംസ്ഥാന സമ്മേളനം ഒക്ടോബർ മാസം കോഴിക്കോട് വച്ച് നടത്തുവാനും യോഗം തീരുമാനിച്ചു……… യൂണിയൻ സംസ്ഥാന പ്രസിഡന്റ് ഫിലപ്പ് ജോസഫിന്റെ ആദ്യ ക്ഷതയിൽ ചേർന്ന യോഗം ഡി.സി.സി പ്രസിഡന്റ് ഏ. തങ്കപ്പൻ ഉദ്ഘാടനം ചെയ്തു.. സംസ്ഥാന ഭാരവാഹികളായ പി.വി.പ്രസാദ് . തോലന്നൂർ ശരി ധരൻ . പി.എൻ. സതീശൻ . ഒ.ബി.രാജേഷ്.എം.സി.തോമസ് . ചന്ദ്രിക ഉണ്ണികൃഷ്ണൻ.. ബെന്നി ജേക്കബ്.. കെ.കരുണാകരൻ .. ടി.ദേവദാസ് . കാരങ്കാട്ട് ശിവരാമകൃഷ്ണൻ.. കെ.എസ്. ഹക്കിം . കെ.ശിവദാസൻ .. സുരേഷ് ബാബു .എസ് .സലാഹുദ്ദീൻ . താനൂർ.വി.ടി. സേവ്യർ . എസ്. അനിൽകുമാർ . എം.ആർ.പ്രതാപൻ . സി.വിജയൻ . ടി.എം. ഗോപലകൃഷ്ണൻ.. എസ്.രജനി.. സി ജോ ജോസ് .തെന്നിലാപുരം സൂര്യനാരായണൻ തുടങ്ങിയവർ പ്രസംഗിച്ചു.