anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

സ്വതന്ത്ര കർഷകസംഘം പാലക്കാട് ജില്ലാ പ്രവർത്തക കൺവെൻഷൻ സെപ്റ്റംബർ 1ന് ചെർപ്പുളശ്ശേരിയിൽ

Screenshot 20260831 112732 (1)

ചെർപ്പുളശ്ശേരി: കേരളത്തിലെ കർഷകരുടെ ന്യായമായ ആവശ്യങ്ങൾക്കും അവകാശങ്ങൾക്കും വേണ്ടി പ്രവർത്തിക്കുന്ന സ്വതന്ത്ര കർഷകസംഘത്തിന്റെ പാലക്കാട് ജില്ലാ പ്രവർത്തക കൺവെൻഷൻ സെപ്റ്റംബർ 1 ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30ന് ചെർപ്പുളശ്ശേരിയിൽ നടക്കും.

ചെർപ്പുളശ്ശേരി ശബരി ഓഡിറ്റോറിയത്തിൽ നടക്കുന്ന കൺവെൻഷൻ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് അഡ്വ. കുരുക്കോളി മൊയ്തീൻ  എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് മരക്കാർ മാരായമംഗലം അധ്യക്ഷത വഹിക്കും.

ജനറൽ സെക്രട്ടറി കളത്തിൽ അബ്ദുള്ള, ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് മരക്കാർ മാരായമംഗലം, ജനറൽ സെക്രട്ടറി ഇൻ ചാർജ്   പി. ഇ. എ. സലാം , സംസ്ഥാന പ്രവർത്തക സമിതിയംഗം കെ.കെ.എ. അസീസ്  തുടങ്ങിയ മുസ്ലിം ലീഗ് ജില്ലാ, മണ്ഡലം, പോഷക സംഘടനാ നേതാക്കൾ കൺവെൻഷനിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

മാറിയ രാഷ്ട്രീയ-സാമൂഹിക സാഹചര്യത്തിൽ സംഘടനയെ കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ ജില്ലാ കമ്മിറ്റികളിലും പ്രവർത്തക കൺവെൻഷനുകൾ സംഘടിപ്പിക്കുന്നത്. പാലക്കാട് ജില്ലാ കൺവെൻഷന്റെ ഭാഗമായി സംഘടനയുടെ ഭാവി പ്രവർത്തനങ്ങളും കർഷകർ നേരിടുന്ന വിവിധ പ്രശ്നങ്ങളും ചർച്ച ചെയ്യും.

കൂടാതെ പ്രമുഖ കാർഷിക വിദഗ്ധൻ പി. സാജിദ് അലിയുടെ നേതൃത്വത്തിൽ നൂതന കൃഷിരീതികളെക്കുറിച്ചുള്ള ക്ലാസും സംഘടിപ്പിക്കും. കർഷകർക്കും സഹപ്രവർത്തകർക്കും പ്രയോജനപ്പെടുന്ന അറിവുകളും നിർദേശങ്ങളും ക്ലാസിലൂടെ പങ്കുവയ്ക്കും.

പരിപാടി വിജയിപ്പിക്കുന്നതിന് പ്രവർത്തകരുടെയും കർഷകരുടെയും സാന്നിധ്യവും സഹകരണവും ഉണ്ടാകണമെന്ന് സംസ്ഥാന പ്രസിഡന്റ് എം.പി.എ. ബക്കർ , ജനറൽ സെക്രട്ടറി കെ.ടി.എ. ലത്തീഫ്, ട്രഷറർ പി.കെ. അബ്ദുള്ളക്കുട്ടി എന്നിവർ അഭ്യർത്ഥിച്ചു.

Spread the News

Leave a Comment

IMG 20260806 WA0051