കുറ്റിപ്പുറം. എടപ്പാളിനടുത്ത് വാഹനങ്ങൾ കൂട്ടിയിടിച്ച് അധ്യാപികക്കും മകൾക്കും ഗുരുതരമായി പരിക്കേറ്റു. ഓവർടേക്ക് ചെയ്ത് അമിതവേഗതയിൽ വന്ന കാറും ബൈക്കും കൂട്ടിയിടിക്കുകയും കാർ മറ്റൊരു നിർത്തിയിട്ട കാറിൽ ഇടിക്കുകയും ചെയ്തതോടെയാണ് നിരവധി പേർക്ക് പരിക്കേറ്റത്. ബൈക്കിൽ സഞ്ചരിച്ച യാത്രക്കാർക്കും കാറിൽ സഞ്ചരിച്ച വർക്കും ആണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.