anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

പാലക്കാട്‌ ജില്ലയിൽ ഏഴു തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ്‌ സെപ്റ്റംബർ 28 ന്*

പാലക്കാട്‌.  ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഒഴിവുവന്ന ഏഴ് വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബർ 28-ന് നടക്കും.പട്ടഞ്ചേരി ഗ്രാമപഞ്ചായത്തിലെ പറക്കാട്ടുചള്ള(വാർഡ് 9) ,കരിമ്പ ഗ്രാമപഞ്ചായത്തിലെ വെട്ടം(വാർഡ് 13) ,ശ്രീകൃഷ്ണപുരത്തെ രാഗംകോർണർ (വാർഡ് 13),ചിറ്റൂർ-തത്തമംഗലം നഗരസഭയിലെ പരുത്തിക്കാവ് (വാർഡ് 24), മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിലെ ഹേമാംബികനഗർ (ഡിവിഷൻ 14),ആലത്തൂർ ബ്ലോക്ക് പഞ്ചായത്തിലെ അത്തിപ്പൊറ്റ (ഡിവിഷൻ 2),പാലക്കാട് ജില്ലാ പഞ്ചായത്തിലെ പല്ലശ്ശന(ഡിവിഷൻ 17) എന്നീ വാർഡുകളിലേക്കും ഡിവിഷനുകളിലേക്കുമുള്ള ഉപതിരഞ്ഞെടുപ്പാണ് നടക്കുന്നത് .ഇത് സംബന്ധിച്ചുള്ള വിജ്ഞാപനം തെരെഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കി.

​വിജ്ഞാപന പ്രകാരം സെപ്റ്റംബർ 03 മുതൽ സെപ്റ്റംബർ 10 വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം .സെപ്റ്റംബർ 11 നാണ് ​സൂക്ഷ്മ പരിശോധന നടക്കുന്നത്. സെപ്റ്റംബർ 14 വരെ പത്രിക പിൻവലിക്കാം .സെപ്റ്റംബർ 28 ന് രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്.
സെപ്റ്റംബർ 29 രാവിലെ 10 മുതൽ ​വോട്ടെണ്ണൽ ആരംഭിക്കും. ​തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പ്രദേശങ്ങളിൽ മാതൃക പെരുമാറ്റച്ചട്ടം നിലവിൽ വന്നതായി ജില്ലാ ജില്ലാ കളക്‌ടർ അറിയിച്ചു.

Spread the News

Leave a Comment

IMG 20260806 WA0051