കാറൽമണ്ണ, തെക്കുമുറി ബി വി എ എൽ പി സ്ക്കൂളിൽ വിദ്യാർത്ഥികളിൽ വായനാ ശീലം വർദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ .”മധുരം മലയാളം” പദ്ധതിയിൽ ലയൺസ്ക്ലബ്ബ് ചെർപ്പുളശ്ശേരി ഒരു വർഷത്തേക്ക് മാതൃഭൂമി പത്രം സൗജന്യമായി നൽകി. ലയൺസ്ക്ലബ്ബ് ഭാരവാഹികളായ അഡീഷണൽ ഡിസ്ട്രിക് ക്യാബിനെറ്റ് സെക്രട്ടറി ശശികുമാർ ഗീതാഞ്ജലി , ക്ലബ്ബ് പ്രസിഡന്റ് ഗീതാ എസ് കുമാർ, സെക്രട്ടറി കെ ഉണ്ണികൃഷ്ണൻ, ട്രഷറർ എം.മനോഹരൻ , സ്ക്കൂൾ അദ്ധ്യാപികമാരായ കെ. ദിവ്യാ , എ.പി. ബിൻസി, എം.എസ്. രശ്മി ,എം അഖില, പി.ശൈല, കെ.പി ആഷിദ തുടങ്ങിയവർ പങ്കെടുത്തു.