anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

വ്യാജ വാര്‍ത്ത നല്‍കി അപകീര്‍ത്തിപ്പെടുത്തി: ഏഷ്യാനെറ്റ് ന്യൂസിനെതിരെ 10 കോടി രൂപയുടെ വക്കീല്‍ നോട്ടീസയച്ച് പ്രവാസി മലയാളി

തിരുവനന്തപുരം: സാമ്പത്തിക-ബിസിനസ്സ് ഇടപാടുകളില്‍ നിക്ഷേപകരെ വഞ്ചിച്ചുവെന്നും ക്രിപ്റ്റോ കറന്‍സിയിലൂടെ കോടികളുടെ നിയമവിരുദ്ധ ഇടപാടുകള്‍ നടത്തിയെന്നും ആരോപിച്ച് ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്ത വാര്‍ത്തയ്ക്കെതിരേ ശക്തമായ നിയമനടപടിയുമായി പ്രവാസി മലയാളി രംഗത്ത്. യു.കെ ആസ്ഥാനമായി ബിസിനസ് സംരംഭങ്ങള്‍ നടത്തുന്ന സുഭാഷ് ജോര്‍ജ് മാനുവലാണ് തനിക്കെതിരെ വസ്തുതാവിരുദ്ധവും വ്യാജവുമായ വാര്‍ത്ത നല്‍കി അപകീര്‍ത്തിപ്പെടുത്തിയെന്ന് കാണിച്ച് ഏഷ്യാനെറ്റ് ന്യൂസിന് 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചത്.Screenshot 20260902 181141 (1)

തനിക്കെതിരെ സംപ്രേഷണം ചെയ്ത വ്യാജ വാര്‍ത്ത ഉടനടി പിന്‍വലിച്ച് പരസ്യമായി ക്ഷമാപണം നടത്തണമെന്നും മാനനഷ്ടത്തിന് പരിഹാരമായി 10 കോടി രൂപ നല്‍കണമെന്നുമാണ് വക്കീല്‍ നോട്ടീസിലെ പ്രധാന ആവശ്യം. ഈ ആവശ്യങ്ങള്‍ അംഗീകരിക്കാത്ത പക്ഷം ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിയമപരമായ കേസ് നടപടികളുമായി മുന്നോട്ടു പോകുമെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു.

യാതൊരുവിധ അടിസ്ഥാനവുമില്ലാതെയും വസ്തുതകള്‍ അന്വേഷിച്ചറിയാതെയുമാണ് വാര്‍ത്ത സംപ്രേഷണം ചെയ്തതെന്ന് അദ്ദേഹം ആരോപിക്കുന്നു. വ്യാജ വാര്‍ത്ത മൂലം തന്റെ ബിസിനസ്സ് സംരംഭങ്ങള്‍ക്കും സമൂഹത്തിലുള്ള വ്യക്തിപരമായ പ്രതിച്ഛായയ്ക്കും കനത്ത ആഘാതവും വലിയ സാമ്പത്തിക-മാനസിക നഷ്ടവുമാണ് ഉണ്ടായിട്ടുള്ളതെന്നും സുഭാഷ് ജോര്‍ജ് മാനുവല്‍ വ്യക്തമാക്കുന്നു.

Spread the News

Leave a Comment

IMG 20260806 WA0051