ഗുരുവായൂർ ക്ഷേത്രത്തിലേക്ക് സമർപ്പണമായി ‘ഉണ്ണി കണ്ണൻ്റെ എണ്ണഛായാ ചിത്രം. അഞ്ചരയടി നീളവും മൂന്നരയടി വീതിയുമുള്ള എണ്ണ ഛായാചിത്രം ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് ഏറ്റുവാങ്ങി. പാലക്കാട് തോലന്നൂർ വടക്കേപാലയിൽ കുടുംബാംഗങ്ങൾ ആണ് ചിത്രം സമർപ്പിച്ചത്. ചിത്രകാരൻ വിനോദ് കുമാർ നേതൃത്വം നൽകി. ഇന്നു ഉച്ചപൂജയ്ക്ക് ശേഷം നട തുറന്നപ്പോഴായിരുന്നു സമർപ്പണം. ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുര നടയിൽ നടന്ന ചടങ്ങിൽ നിരവധി പ്രമുഖർ പങ്കെടുത്തു.