തിരൂർ : മോണിംസ്റ്റാർ ഇൻ്റർനാഷണൽ തിരൂരിന്റെ നേതൃത്വത്തിൽ ഖലീഫ യൂണിവേഴ്സിറ്റി അബുദാബിയിൽ നിന്നും എൻജിനിയറിങ്ങിൽ പിച്ച്ഡി ബിരുദം കരസ്ഥമാക്കിയ ഡോ: ഷബിനിയ വെളിയംബാട്ടിന് തിരൂർ ഖലീസ് മൾട്ടി കൂസിൻ റസ്റ്റോറൻ്റിലെ ഓപ്പൺ ഓഡിറ്റോറിയത്തിൽ വെച്ച് തിരൂർ സബ് കളക്ടർ ദിലീപ് കെ കൈനിക്കര മെമന്റോ നൽകി ആദരിച്ചു.
മോണിംഗ് സ്റ്റാർ ഇൻറർനാഷണൽ ചെയർമാൻ ഷാഫി ഹാജി കൈനിക്കര അധ്യക്ഷൻ വഹിച്ചു. കേരളത്തിലെ ഏറ്റവും നല്ല റസ്റ്റാറൻ്റിനുള്ള 2025ലെ അവാർഡ് കരസ്ഥമാക്കിയ ഖലീസ് മൾട്ടി ഖുസിൻ റസ്റ്റാറൻ്റിന് പ്രത്യേക പുരസ്കാരവും സദസ്സിൽ നൽകി.
സെക്രട്ടറി അൻവർ സാദത്ത് കള്ളിയത്ത്, ചീഫ് ഇൻസ്ട്രക്ടർ വി അഷ്റഫ് മാഷ്, വർക്കിംഗ് സെക്രട്ടറി സലാം പി ലില്ലിസ്, ഇൻ്ട്രക്ടർമാരായ ലത്തീഫ് അദിയത്തിൽ, ജാബിർ ഗ്ലോബൽ, ഈസമാസ്റ്റർ, സബ്ക ഷാഫി, ഒപി റഷീദ്, ഫൈസൽ അദിയത്തിൽ, കെ കെ റസാക്ക് ഹാജി, അബ്ദുൽ ഖാദർ കൈനിക്കര, ഷാഫി മണലങ്ങാട്ട്, വനിതാ വിംഗ് സെക്രട്ടറി കെഎം സൂഹറഹുസ്സെൻ, ഖലീസ് റസ്റ്റാറൻ്റ് ഉടമകളായ വി ഷെഫ്‌നി, എം നദീർ, വി നജ്മുദ്ദീൻ എന്നിവർ സംസാരിച്ചു. മോണിംഗ് സ്റ്റാർ ഇൻറർനാഷണലിൻ്റെ കുടുംബങ്ങളും കുട്ടികളും പരിപാടിയിൽ പങ്കെടുത്തു. കനക ഫൈസൽ ബാബു സമ്മാനിച്ച ചാവക്കാട് പലപ്പെട്ടി ഷിഷാബിൻ്റെ സംഗീത വിരുന്നും പരിപാടിക്ക് മാറ്റ്കൂട്ടി.