തൃശൂര്‍: സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് വി എസ് സുജിത്ത്. കുന്നംകുളം പോലിസ് സ്റ്റേഷനിലെ ക്രൂരമായ ലോക്കപ്പ് മര്‍ദ്ദനത്തിന് ഇരയായി ഒരു വര്‍ഷം പിന്നിട്ടിട്ടും തനിക്ക് നീതി ലഭിച്ചില്ലെന്ന് തുറന്നടിച്ച് വി എസ് സുജിത്ത് പറഞ്ഞു. ഫെയ്സിബുക്ക് കുറിപ്പിലൂടെയാണ് പ്രതികരണം. മര്‍ദ്ദനമേറ്റ സമയത്ത് കൂടെയുണ്ടാകുമെന്നും മര്‍ദ്ദിച്ച ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പുറത്താക്കും വരെ പോരാടുമെന്നും ഉറപ്പുനല്‍കിയ നേതാക്കള്‍ ഇന്ന് എവിടെയാണെന്ന് അദ്ദേഹം ചോദിച്ചു.അധികാരത്തിന്റെ മുന്നില്‍ ഒരു സാധാരണ മനുഷ്യന്റെ നീതിക്ക് ഇത്രയേ വിലയുള്ളോ എന്നും ഇത് നാളെ ഏതൊരു സാധാരണക്കാരനും സംഭവിക്കാവുന്ന അനീതിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.’ഞങ്ങള്‍ കൂടെയുണ്ട്’ എന്ന പതിവ് വാക്ക് വീണ്ടും ആവര്‍ത്തിക്കുന്നതിന് മുന്‍പ് ഒരിക്കലെങ്കിലും അത് പ്രവര്‍ത്തിച്ച് കാണിക്കാന്‍ നേതാക്കള്‍ തയ്യാറാകണമെന്നും കുറിപ്പില്‍ പറയുന്നു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം: ഇന്നേക്ക് ഒരു വര്‍ഷം, തുറന്ന കത്ത്…. ഒരു വര്‍ഷം… എന്നിട്ടും നീതി എവിടെ? പോലിസ് ലോക്കപ്പില്‍ മര്‍ദ്ദനത്തിനിരയായ എന്നോട് അന്ന് എന്റെ നേതാക്കള്‍ പറഞ്ഞു. ”ഭയപ്പെടേണ്ട… ഞങ്ങള്‍ കൂടെയുണ്ട്.നീതിക്കായി അവസാനം വരെ പൊരുതും… നിന്നെ തല്ലിയവരെ പൊലീസ് ഡിപ്പാര്‍മെന്റില്‍ പുറത്താക്കും വരെ പോരാടും….ആ വാക്കുകളില്‍ വിശ്വസിച്ച് ഞാനും കുടുംബവും കാത്തിരുന്നു. ഇന്ന് ഒരു വര്‍ഷം കഴിഞ്ഞിരിക്കുന്നു ,നമ്മുടെ സര്‍ക്കാര്‍ വന്നു, പിന്തുണ പ്രഖ്യാപിച്ചവരില്‍ ഒരാള്‍ മുഖ്യമന്ത്രിയായി, മറ്റൊരാള്‍ ആഭ്യന്തരമന്ത്രിയായി, വേറൊരാള് കെപിസിസി പ്രസിഡന്റായി തുടരുന്നു.