വാണിയംകുളം ടി.ആർ.കെ സ്ക്കൂളിലെ കലോത്സവത്തിന് തിരി തെളിഞ്ഞു.ടി.ആർ.കെ പൂർവ്വ വിദ്യാർത്ഥിയും നൃത്ത അധ്യാപികയുമായ സന്ധ്യ അഴഗിരിയാണ് ഉത്ഘാടന ദീപം തെളിയിച്ചത്. ഹെഡ് മാസ്റ്റർ സി. കലാധരൻ അധ്യക്ഷത വഹിച്ചു.
രണ്ടു ദിവസങ്ങളിലായി വിവിധ വേദികളിൽ ഭരതനാട്യം, മോഹിനിയാട്ടം, തിരുവാതിരക്കളി, ഒപ്പന, ദഫ് മുട്ട്, നാടകം, സംഘനൃത്തം, നാടൻ പാട്ട്, പദ്യം ചൊല്ലൽ തുടങ്ങിയ മത്സരങ്ങൾ നടക്കും.
എൻ. ഷാജി സ്വാഗതം പറഞ്ഞ യോഗത്തിൽ പി.ടി.എ പ്രസിഡണ്ട് എം.പി.സതീഷ് കുമാർ, ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. കെ.കെ. രാജേഷ് നന്ദി പറഞ്ഞു.