anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും നടന്നുകയറി രണ്ടര വയസ്സുകാരി ലക്ഷ്മി കൃഷ്ണ യഷ്വാൻ

കോഴിക്കോട്, 07 സെപ്റ്റംബർ 2026: രണ്ടര വയസ്സിൽ ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡും സ്വന്തമാക്കി കോഴിക്കോട് നിന്നുള്ള കൊച്ചുമിടുക്കി ലക്ഷ്മി കൃഷ്ണ യഷ്വാൻ. 33 നിലകളിലായി 625 പടികൾ വെറും 14 മിനിറ്റ് 7 സെക്കൻഡിൽ നിർത്താതെ കയറിയാണ് പെരുമണ്ണ ദി വൈറ്റ് സ്കൂൾ ഇന്റർനാഷണലിലെ പ്രീ കെജി വിദ്യാർത്ഥിനിയായ ലക്ഷ്മി റെക്കോർഡ് നേട്ടം സ്വന്തമാക്കിയത്. 2 വയസും 6 മാസവും 6 ദിവസവും എന്ന കുഞ്ഞുപ്രായത്തിൽ ഹൈലൈറ്റ് ഒളിമ്പസ് ടവറിന്റെ എല്ലാ പടികളും നടന്നുകയറിയാണ് ലക്ഷ്മി, ചെന്നൈയിലെ ഒരു കുട്ടി സ്ഥാപിച്ച 362 സ്റ്റെപ്പുകളെന്ന നിലവിലെ റെക്കോർഡ് പഴങ്കഥയാക്കിയത്.IMG 20260907 WA0156

 

കോഴിക്കോട് വെള്ളിപ്പറമ്പ് കീഴ്മാട് സ്വദേശികളായ വൈറ്റ് സ്കൂൾ ഇന്റർനാഷണലിലെ കായികാധ്യാപകനും ആക്ടിവിറ്റീസ് ഹെഡുമായ ഹരികൃഷ്ണൻ പി. കെ.യുടെയും ടാറ്റൂ ആർട്ടിസ്റ്റ് ആരതി എം.ആറിന്റെയും ഇളയ മകളാണ് ലക്ഷ്മി. സഹോദരൻ ശിവ കൃഷ്ണ യഷ്വാൻ വൈറ്റ് സ്കൂളിലെ ഗ്രേഡ് 1 വിദ്യാർഥിയാണ്. 

Spread the News

Leave a Comment

IMG 20260806 WA0051