വേങ്ങശ്ശേരി എൻ.എസ്.എസ് ഹൈസ്കൂളിൽ തൂലിക ഡിജിറ്റൽ പത്രത്തിന്റെ ആഗസ്റ്റ് ലക്കം, അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.ജി. ലത പ്രകാശനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ. ഷിജി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ എം. ശശികുമാർ, സീനിയർ അസിസ്റ്റന്റ് കെ. അജിത് തമ്പാൻ, പി.ടി.എ എക്സിക്യൂട്ടീവ് അംഗമായ ലത, എം. ആര്യ, പി. ഹർഷ, ടി.എസ്. സഞ്ജീവ് എന്നിവർ സംസാരിച്ചു