anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

കേരളത്തിലെ സ്കൂളുകൾ ആഗോളതലത്തിലേക്ക്; മലേഷ്യൻ ലിങ്കൺ യൂണിവേഴ്സിറ്റിയുമായി കൈകോർത്ത് മലയാളി സ്റ്റാർട്ടപ്പ്

IMG 20260910 WA0146

തിരുവനന്തപുരം, സെപ്റ്റംബർ 10, 2026 കേരളത്തിലെ സ്കൂളുകളിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠനാവസരങ്ങൾ ലഭ്യമാക്കുന്നതിനായി പ്രമുഖ മലയാളി എഡ്‌ടെക് സ്റ്റാർട്ടപ്പായ ‘റിസോർസിയോ’ (RESORCIO), മലേഷ്യയിലെ ലിങ്കൺ യൂണിവേഴ്‌സിറ്റിയുമായി (QS റാങ്കിംഗ്: 638) ധാരണാപത്രത്തിൽ (MoU) ഒപ്പുവെച്ചു. സെപ്റ്റംബർ 7-ന് മലേഷ്യയിലെ പെറ്റാലിംഗ് ജയ ക്യാമ്പസിൽ വെച്ച് നടന്ന ചടങ്ങിൽ ലിങ്കൺ യൂണിവേഴ്സിറ്റി പ്രസിഡന്റും വൈസ് ചാൻസലറുമായ പ്രൊഫ. ഡോ. അമിയ ഭൗമിക്, റിസോർഷ്യോ കോ-ഫൗണ്ടറും സി.ഒ.ഒ-യുമായ റോബിൻസ് ജെ. ആലപ്പാട്ട് എന്നിവർ കരാറിൽ ഒപ്പുവെച്ചു. ലിങ്കൺ യൂണിവേഴ്സിറ്റി പ്രതിനിധികളായ പ്രൊഫ. ഡാറ്റിൻ ഡോ. ഹാഫിസ ചെ ഹസ്സൻ, ഡോ. മിഥുൻ ചക്രവർത്തി, ഡോ. വിവേകാനന്ദം ബാലസുബ്രഹ്മണ്യം എന്നിവരും പങ്കെടുത്തു.

​ഈ പങ്കാളിത്തത്തിലൂടെ കേരളത്തിലെ സ്കൂളുകൾക്ക് അന്താരാഷ്ട്ര വിദ്യാഭ്യാസ നിലവാരവും ആഗോള എക്സ്പോഷറും ലഭ്യമാകും. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾക്ക് (UN SDGs) അനുസൃതമായ പദ്ധതികൾ, അന്താരാഷ്ട്ര സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ, സിമ്പോസിയങ്ങൾ, ഷോർട്ട് കോഴ്‌സുകൾ, അക്കാദമിക് ആസൂത്രണ-ഗവേഷണ വിവര കൈമാറ്റം എന്നിവയിൽ പങ്കാളികളാകാൻ കുട്ടികൾക്ക് സാധിക്കും. കൂടാതെ അധ്യാപകർക്കുള്ള പരിശീലനം, പിഎച്ച്.ഡി മാർഗ്ഗനിർദ്ദേശങ്ങൾ, സ്റ്റുഡന്റ് ട്വിന്നിങ് പ്രോഗ്രാമുകൾ, വിദേശ പഠന സന്ദർശനങ്ങൾ എന്നിവയും ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. “വിദ്യാർത്ഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും ഒരുപോലെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഈ കൂട്ടുകെട്ട്, കേരളത്തിലെ കുട്ടികളെ നാളത്തെ ആഗോള പൗരന്മാരായി വളർത്താൻ സഹായിക്കും,’’ എന്ന് റോബിൻസ് ജെ. ആലപ്പാട്ട് പറഞ്ഞു.

***

Spread the News

Leave a Comment

IMG 20260806 WA0051