ചെർപ്പുളശ്ശേരി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രാതിനിധ്യത്തിൻ്റെ കാൽനൂറ്റാണ്ട് ആഘോഷമാക്കി മാറ്റുന്നതിൻ്റെ ഭാഗമായി മോദിയുടെ ജന്മദിനമായ സപ്തംബർ 17 മുതൽ ഒരു മാസം നീണ്ടുനിൽക്കുന്ന ബഹുതല പ്രവർത്തനങ്ങൾ ബി ജെ പി സംഘടിപ്പിക്കും.
സേവാ സങ്കൽപ് അഭിയാൻ എന്ന പേരിലുള്ള വിവിധപ്രവർത്തനങ്ങളുടെ ചെർപ്പുളശ്ശേരി
മണ്ഡലം ശിൽപ്പശാല മേഖല ഉപാദ്ധ്യക്ഷൻ കെ വി .ജയൻ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡൻ്റ് പി ജയൻ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡൻ്റ് പി.സത്യഭാമ വിഷയാവതരണം നടത്തി. സംസ്ഥാന കൗൺസിൽ അംഗം കെ .ഹരിദാസ്,മണ്ഡലം ജനറൽ സെക്രട്ടറിമാരായ ടി കൃഷ്ണകുമാർ, വിനോദ് കണ്ണാട്ടിൽ,ജില്ല കമ്മിറ്റി അംഗങ്ങളായ എ. ശ്രീനാരായണൻ, കെ.രാജു, മോർച്ച മണ്ഡലം പ്രസിഡൻ്റുമാരായ എൻ.കവിത,അജിഷ് കുറുവട്ടൂർ,കെ .പി ഷിനോജ്, മറ്റ് നേതാക്കളായ വിജിഷ് നെല്ലായ,, രഞ്ജിത്ത് എഴുവന്തല, മായ.എം.ആർ,പി. ബാലൻ, കെ.രാജീവ്, കെ.വിനിഷ്, കെ.മുരളി, പ്രസാദ് കുളപ്പട തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു