ചെർപ്പുളശ്ശേരി: കഴിഞ്ഞ 21 വർഷമായി ചെർപ്പുളശ്ശേരിയിൽ നിസ്വാർത്ഥ പാലിയേറ്റീവ് സേവന പ്രവർത്തനങ്ങൾ നടത്തിവരുന്ന ആർദ്രം പാലിയേറ്റീവ് കെയറിന്റെ വനിതാ വിഭാഗം വനിതാ സംഗമം സംഘടിപ്പിക്കുന്നു.
ഒക്ടോബർ 17ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 2 വരെ ചെർപ്പുളശ്ശേരി റോയൽ ഓഡിറ്റോറിയത്തിലാണ് സംഗമം നടക്കുന്നത്.
ആർദ്രത്തിന്റെ പ്രവർത്തന സന്ദേശം കൂടുതൽ ആളുകളിലേക്ക് എത്തിക്കുക, പാലിയേറ്റീവ് പരിചരണത്തിന്റെ പ്രാധാന്യം സമൂഹത്തിൽ വ്യാപിപ്പിക്കുക, സേവന പ്രവർത്തനങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തം കൂടുതൽ ശക്തമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് വനിതാ സംഗമം സംഘടിപ്പിക്കുന്നത്.
ആർദ്രത്തിന്റെ പ്രവർത്തന സന്ദേശം എല്ലാവരിലേക്കും എത്തിക്കുന്നതിനൊപ്പം സഹായം ആവശ്യമുള്ളവരെ കണ്ടെത്തുന്നതിനും ആവശ്യമായ പരിചരണവും പിന്തുണയും നൽകുന്നതിനുമുള്ള കൂട്ടായ പ്രവർത്തനങ്ങൾക്ക് സംഗമം ഊന്നൽ നൽകും.
സ്നേഹപൂർവം വനിതാ വിഭാഗം എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
