വേങ്ങശ്ശേരി എൻ.എസ്.എസ് ഹൈസ്കൂളിൽ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെയും ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ഇലക്ട്രോണിക് വോട്ടിംഗ് രീതിയിൽ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തി.
സാമൂഹ്യശാസ്ത്ര ക്ലബ്ബ് കൺവീനർ കെ. മുരളീകൃഷ്ണൻ, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് വി. വിദ്യ, കെ.പി. അരുണിമ, റിനു. എം. റോയ്, എം. ഗിരീഷ് എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
സ്കൂൾ ലീഡറായി കെ.എം. അഭിനവും ഡെപ്യൂട്ടി ലീഡറായി എസ്. ശിവരഞ്ജനും സെക്രട്ടറിയായി പി. ശ്രീനന്ദയും ജോയിന്റ് സെക്രട്ടറിയായി കെ.എം. അമൃതയും തെരഞ്ഞെടുക്കപ്പെട്ടു. സ്റ്റുഡന്റ് എഡിറ്ററായി ടി.എസ്. സഞ്ജീവും ആർട്സ് ക്ലബ്ബ് സെക്രട്ടറിയായി ആർ. അതുല്യയും സ്പോർട്സ് ക്ലബ്ബ് സെക്രട്ടറിയായി എം. അതുൽ കൃഷ്ണയും തെരഞ്ഞെടുക്കപ്പെട്ടു.