ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി ഓതിക്കൻ പഴയത്ത് മനയിൽ സതീശൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു.. അടുത്ത ആറുമാസകാലത്തേക്കാണ് മേൽശാന്തിയായി നിയമനം ലഭിച്ചത്. ചെർപ്പുളശ്ശേരി കാറൽമണ്ണ തെക്കും പറമ്പത്ത് നാരായണൻ നമ്പൂതിരി ആയിരുന്നു കഴിഞ്ഞ ആറുമാസം മേൽശാന്തി. ഓരോ ആറുമാസം കൂടുമ്പോഴാണ് മേൽശാന്തി നറുക്കെടുപ്പ് നടക്കുന്നത്.