പെരിന്തൽമണ്ണ:* അകാലത്തിൽ വിടപറഞ്ഞ ബസ് ജീവനക്കാരനായ അലി പയ്യനാടന്റെ കുടുംബത്തെ ചേർത്തുപിടിച്ച് പെരിന്തൽമണ്ണയിലെ ബസ് ഉടമകളും തൊഴിലാളികളും. കുടുംബത്തിന് സാമ്പത്തിക സഹായം നൽകുന്നതിനായി ബസ് ഉടമകളും തൊഴിലാളികളും ചേർന്ന് പ്രത്യേക സഹായധന സമാഹരണം നടത്തുകയാണ്.
ഇതിന്റെ ഭാഗമായി ഇരുപതിലധികം ബസ്സുകൾ സെപ്റ്റംബർ 19, 24 തീയതികളിലും, പിന്നീട് ഒരു ദിവസവും പ്രത്യേക സർവീസ് നടത്തും. മൂന്നാമത്തെ ദിവസത്തെ തീയതി പിന്നീട് തീരുമാനിക്കും.
ഈ സർവീസുകളിൽ നിന്നുള്ള വരുമാനത്തിൽ ഡീസൽ ചെലവിനുള്ള തുക കഴിച്ചുള്ള മുഴുവൻ തുകയും അലി പയ്യനാടൻ കുടുംബ സഹായ ഫണ്ട് കമ്മിറ്റിയെ ഏൽപ്പിക്കും.
സഹായധന സമാഹരണത്തിന്റെ ഭാഗമായി അന്നേദിവസം സർവീസ് നടത്തുന്ന ബസ്സുകളിലെ ജീവനക്കാർ വേതനം വാങ്ങാതെയാണ് കുടുംബത്തിനായി ഈ കാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളാകുന്നത്.
ബസ് ഉടമകളും തൊഴിലാളികളും ഒരുമിച്ച് നടത്തുന്ന ഈ കൂട്ടായ്മയിലൂടെ അലി പയ്യനാടന്റെ കുടുംബത്തിന് ആവശ്യമായ സഹായം എത്തിക്കുകയാണ് ലക്ഷ്യം.
ഈ ദിവസങ്ങളിൽ യാത്ര ചെയ്യുന്നവർ സ്വന്തം വാഹനങ്ങൾ ഒഴിവാക്കി ഈ ബസ്സുകളിൽ യാത്ര ചെയ്ത് സഹകരിക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.
ഷൗക്കത്ത് അലി.ഒ.കെ ചെര്‍പ്പുളശ്ശേരി