anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

അകാലത്തിൽ വിടപറഞ്ഞ ബസ് ജീവനക്കാരനായ അലി പയ്യനാടന്റെ കുടുംബത്തിന് കൈത്താങ്ങായി ബസ് ഉടമകളും തൊഴിലാളികളും

IMG 20260919 WA0142 (1)

പെരിന്തൽമണ്ണ:അകാലത്തിൽ വിടപറഞ്ഞ ബസ് ജീവനക്കാരനായ അലി പയ്യനാടന്റെ കുടുംബത്തെ ചേർത്തുപിടിച്ച് പെരിന്തൽമണ്ണയിലെ ബസ് ഉടമകളും തൊഴിലാളികളും. കുടുംബത്തിന് സാമ്പത്തിക സഹായം നൽകുന്നതിനായി ബസ് ഉടമകളും തൊഴിലാളികളും ചേർന്ന് പ്രത്യേക സഹായധന സമാഹരണം നടത്തുകയാണ്.

ഇതിന്റെ ഭാഗമായി സെപ്റ്റംബർ 19-ന് ഒൻപത് ബസ്സുകൾ പ്രത്യേക സർവീസ് നടത്തി
സെപ്റ്റംബർ 24-നും മറ്റൊരു ദിവസവുമായി ഇരുപതിലധികം ബസ്സുകൾ സർവീസ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. മൂന്നാമത്തെ സർവീസിന്റെ തീയതി പിന്നീട് തീരുമാനിക്കും.

ഈ സർവീസുകളിൽ നിന്നുള്ള വരുമാനത്തിൽ ഡീസൽ ചെലവിനുള്ള തുക കഴിച്ചുള്ള ബാക്കി മുഴുവൻ കളക്ഷനും സർവീസ് പൂർത്തിയായ ശേഷം അലി പയ്യനാടൻ കുടുംബ സഹായ ഫണ്ട് കമ്മിറ്റിയെ ഏൽപ്പിക്കും. സർവീസ് നടത്തുന്ന ദിവസങ്ങളിൽ ബസ്സുകളിലെ ജീവനക്കാർ വേതനം വാങ്ങാതെയാണ് ഈ കാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളാകുന്നത്.

പെരിന്തൽമണ്ണയിലെ മറ്റു ബസ് ഉടമകളും കുറഞ്ഞത് 5,000 രൂപ വീതം സഹായധനമായി കമ്മിറ്റിയെ ഏൽപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

തിരൂരിൽ നിന്ന് ₹82,932 സമാഹരിച്ചു

തിരൂർ CITU ബസ് തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ 14-09-2026 തിങ്കളാഴ്ച തിരൂർ ബസ് സ്റ്റാൻഡിൽ നടത്തിയ ഫണ്ട് സമാഹരണത്തിലൂടെ ₹82,932 സമാഹരിച്ച് കമ്മിറ്റിയെ ഏൽപ്പിച്ചു.

കൊണ്ടോട്ടിയിൽ നിന്ന് ₹25,500 സമാഹരിച്ചു

കൊണ്ടോട്ടി CITU ബസ് തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ 15-09-2026 ചൊവ്വാഴ്ച കൊണ്ടോട്ടി ബസ് സ്റ്റാൻഡിൽ നടത്തിയ പിരിവിലൂടെ ₹25,500 സമാഹരിച്ച് കമ്മിറ്റിയെ ഏൽപ്പിച്ചു.

സെപ്റ്റംബർ 19-ന് സർവീസ് നടത്തിയ ഒൻപത് ബസ്സുകൾ

1. ക്യൂൻസ് — വളാഞ്ചേരി – പട്ടാമ്പി
2. മദീന — ചെർപ്പുളശ്ശേരി – വഴിക്കടവ്
3. P.M.S — പെരിന്തൽമണ്ണ – വഴിക്കടവ്
4. സഫാന — പെരിന്തൽമണ്ണ – ഷൊർണൂർ
5. ആരാധന — പെരിന്തൽമണ്ണ – പട്ടാമ്പി
6. അയ്നൂസ് — പെരിന്തൽമണ്ണ – പട്ടാമ്പി
7. ജസ്സ — എടത്തനാട്ടുകര – പട്ടാമ്പി
8. വെസ്റ്റാർ — പെരിന്തൽമണ്ണ – ഒറ്റപ്പാലം
9. സേനാപതി — മലപ്പുറം – മണ്ണാർക്കാട്

അന്നേദിവസം യാത്ര ചെയ്യുന്നവർ സ്വന്തം വാഹനങ്ങൾ ഒഴിവാക്കി ഈ ബസ്സുകളിൽ യാത്ര ചെയ്ത് സഹകരിക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു. ഈ ബസ്സുകൾ കാണുമ്പോൾ താൽപ്പര്യമുള്ളവർക്ക് തങ്ങളുടെ സഹായം ജീവനക്കാരെ ഏൽപ്പിക്കാവുന്നതാണ്.

ബസ് ഉടമകളും തൊഴിലാളികളും ഒരുമിച്ച് നടത്തുന്ന ഈ കൂട്ടായ്മയിലൂടെ അലി പയ്യനാടന്റെ കുടുംബത്തിന് ആവശ്യമായ സഹായം എത്തിക്കുകയാണ് ലക്ഷ്യം.

സഹകരിക്കുന്ന എല്ലാ ബസ് ഉടമകൾക്കും തൊഴിലാളികൾക്കും സംഘാടകർ ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു.

പെരിന്തൽമണ്ണ ബസ് ഉടമകൾ & തൊഴിലാളി വാട്സ്ആപ്പ് ഗ്രൂപ്പ്

Spread the News

Leave a Comment

IMG 20260806 WA0051