ചെർപ്പുളശ്ശേരി: ‘ആർദ്രത്തെ അറിയുക, അണിചേരുക’ എന്ന പ്രമേയത്തിൽ ഒക്ടോബർ 17ന് നടക്കുന്ന ആർദ്രം വനിതാ സമ്മേളനത്തിന്റെ സ്വാഗതസംഘ രൂപീകരണം ചെർപ്പുളശ്ശേരി ശബരി ഹാളിൽ നടന്നു. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അനിത ഉദ്ഘാടനം ചെയ്തു.
സീനിയർ വോളന്റിയർ സഫിയ അധ്യക്ഷത വഹിച്ചു. വിജയകുമാരിയെ ജനറൽ കൺവീനറായും സഫിയയെ ചെയർപേഴ്സനായും തെരഞ്ഞെടുത്തു. വിവിധ സബ് കമ്മിറ്റികളുടെ കൺവീനർമാരായി ആയിഷ ബീവി, സുഹൈറ, സാബിറ മൊയ്തു, ജുമൈല, സുധ വാസുദേവൻ, രാധാഭായി, സരസ്വതി എന്നിവരെയും തെരഞ്ഞെടുത്തു.
ആർദ്രം പാലിയേറ്റീവ് കെയർ സൊസൈറ്റി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ഹമീദ് മുഖ്യപ്രഭാഷണം നടത്തി. വി.പി. ഹുസൈൻ പ്രമേയ വിശദീകരണം നിർവഹിച്ചു. നഗരസഭ കൗൺസിലർ ഷാജിത ആശംസകൾ നേർന്നു.
നഗരസഭ അംഗങ്ങളായ ജയൻ, വസന്ത, അശോകൻ, രാജേഷ്, സാബിറ മൊയ്തു എന്നിവർ ഐക്യദാർഢ്യ പ്രഭാഷണം നടത്തി.
പരിപാടിയിൽ പി. ശ്രീകുമാർ ആർദ്രം പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ആദ്യ പ്രവർത്തന ഫണ്ട് കൈമാറി. വനിതകളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും പാലിയേറ്റീവ് പ്രവർത്തനങ്ങളെ കൂടുതൽ ജനകീയമാക്കുന്നതിനുമുള്ള വിവിധ പ്രവർത്തനങ്ങൾക്ക് സമ്മേളനം വേദിയാകും.
