തിരുവനന്തപുരം. സര്‍വ്വീസില്‍ ഉള്ളവരും വിരമിച്ചവരുമായ പോലീസ് ഉദ്യോഗസ്ഥരുടെ പരാതികളില്‍ പരിഹാരം കാണുന്നതിന് സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖര്‍ ഓണ്‍ലൈന്‍ അദാലത്ത് നടത്തുന്നു.
‘എസ്പിസി ടോക് വിത്ത് കോപ്സ് ‘ (SPC Talks with Cops) എന്ന് പേരിട്ടിരിക്കുന്ന പരിപാടി ഒക്ടോബര്‍ 13ന് നടക്കും.
ആലപ്പുഴ & കാസറഗോഡ് എന്നീ ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥരുടെയും ഈ യൂണിറ്റുകളില്‍ നിന്നും വിരമിച്ച പോലീസ് ഉദ്യോഗസ്ഥരുടെയും പരാതികളാണ് ഇത്തവണ പരിഗണിക്കുന്നത്. സംസ്ഥാന പോലീസ് മേധാവി തന്നെ പരാതി കേള്‍ക്കുകയും പരിഹാരം നിര്‍ദേശിക്കുകയും ചെയ്യും.
പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മേലധികാരി മുഖേന അല്ലാതെ നേരിട്ടുതന്നെ പരാതി നല്‍കാമെന്നതാണ് പരിപാടിയുടെ സവിശേഷത.
പരാതികളുള്ളവര്‍ spctalks.pol@kerala.gov.in എന്ന ഇമെയില്‍ വിലാസത്തില്‍ അയയ്ക്കണം. പരാതിയില്‍ മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടുത്തണം. പരാതികള്‍ അയക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 28.
സംശയങ്ങള്‍ക്ക് 9497900243 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.