anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

തിലകൻ്റെ 14 -ാം ഓർമദിനം തിലകൻ സൗഹൃദ സമിതി തൃശൂരിൽ ആചരിച്ചു .

തൃശൂർ  തനിക്ക്പറയാനുള്ളത് ആരുടെയും മുഖത്ത് നോക്കി പറയാൻ ധൈര്യം കാണിച്ച , ഒമ്പത് കേരള സർക്കാർ ഫിലിം അവാർഡും മൂന്ന് ദേശീയ അവാർഡും നേടിയ മഹാപ്രതിഭയാണ് തിലകൻ. അപ്രിയ സത്യങ്ങൾ പറഞ്ഞത് കൊണ്ട് തനിക്ക് അവസരങ്ങൾ നഷ്ടപ്പെടുമെന്ന് പോലും ചിന്തിക്കാത്ത മനുഷ്യ സ്നേഹിയായിരുന്നു അദ്ദേഹമെന്ന് എഴുത്തുകാരൻ എം എം എ റസാഖ് പറഞ്ഞു. ഓർമദിനത്തിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

തൃശൂർ ട്രേയ്ഡ് സെൻ്ററിലെ എക്സപ്രഷൻസ് ഹാളിൽ തിലകൻ സൗഹൃദ സമിതി ഒരുക്കിയ തിലകൻ അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സമിതി ജനറൽ സെക്രട്ടറി പി.എസ്.സുഭാഷ് അദ്ധ്യക്ഷത വഹിച്ചു . മുഖ്യാതിഥി ജിജു ഇമ്മാനുവൽ, സംസ്ഥാന ഭാരവാഹികളായ ബിനിത് ബാലകൃഷ്ണൻ , പിൻ്റോ എക്സ്പ്രഷൻസ് , സുജിത ധനേഷ് സിനിമാറ്റോഗ്രാഫർ സുരേഷ് ഷോമേൻ , കെ ഗിരിഷ് ,കെ കെ ശശിധരൻ എന്നിവർ സംസാരിച്ചു

Spread the News

Leave a Comment

IMG 20260806 WA0051