ഷൊർണൂർ: കടയുടെ മുന്നിൽ നിർത്തിയിരുന്ന പുതിയ റോയൽ എൻഫീൽഡ് ബുള്ളറ്റ് പട്ടാപ്പകൽ മോഷ്ടിക്കപ്പെട്ടു. തൃശ്ശൂർ ജില്ല ചെറുതുരുത്തി പൈങ്കുളം തോണ്ടിയിൽ വീട്ടിൽ അജയ് ശിവകൃഷ്ണൻ എം. എന്നയാളുടെ മോട്ടോർ ബൈക്കാണ് ഇന്നലെ ഉച്ചയ്ക്ക് 12.15ഓടെ ഷൊർണൂരിൽ നിന്ന് മോഷ്ടാക്കൾ കൊണ്ടുപോയത്.
സംഭവത്തിൽ അജയ് ശിവകൃഷ്ണൻ ഷൊർണൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
പുതിയ ബുള്ളറ്റ് വാങ്ങി ദിവസങ്ങൾക്കുള്ളിലാണ് പട്ടാപ്പകൽ തന്നെ മോഷണം നടന്നത്. പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം ഷൊർണൂർ പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.