anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ലഹരിക്കെതിരെ വിദ്യാർത്ഥികൾ

വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ ടീൻസ് ക്ലബ്ബിന്റെയും വിമുക്തി ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ ലഹരിക്കെതിരെ വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു.

പരിപാടിയുടെ ഉദ്ഘാടനം പ്രധാനാധ്യാപകൻ എം. ശശികുമാർ നിർവഹിച്ചു. സീനിയർ അസിസ്റ്റന്റ് കെ. അജിത് തമ്പാൻ അധ്യക്ഷത വഹിച്ചു. ടീൻസ് ക്ലബ്ബ് കൺവീനർ ശരണ്യ മേനോൻ സ്വാഗതം പറഞ്ഞു. സ്കൂൾ ലീഡർ കെ.എം. അഭിനവ്, ടി.എസ്. സഞ്ജീവ് എന്നിവർ ആശംസകൾ നേർന്നു. എസ്. ശിവരഞ്ജൻ നന്ദി പറഞ്ഞു.

വിദ്യാർത്ഥികളിൽ ലഹരിക്കെതിരായ അവബോധം വളർത്തുന്നതിനായി ലഹരിവിരുദ്ധ പ്രസംഗം, പോസ്റ്റർ രചന തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചു. ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ചും ലഹരിക്കെതിരായ കൂട്ടായ പ്രതിരോധത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും വിദ്യാർത്ഥികൾ സന്ദേശങ്ങൾ പങ്കുവെച്ചു.

Spread the News

Leave a Comment

IMG 20260806 WA0051