ചെർപ്പുളശ്ശേരി ആർദ്രം പാലിയേറ്റീവ് കെയർ സൊസെറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ മാസം 17-ാം തിയ്യതി ശനിയാഴ്ച രാവിലെ 9:30 മണിക്ക് റോയൽ ഓഡിറ്റോറിയത്തിൽ വെച്ച്നടക്കുന്ന വനിത സമ്മേളനത്തിന്റെ പ്രചരണോദ്ഘാടനം എ കെ.ജി റോഡ് ജംഗ്ഷനിൽ കെ എസ് എസ് പി യു ബ്ലോക്ക് പ്രസിഡന്റ് എം.എം സാവിത്രി നിർവഹിച്ചു. സ്വാഗത സംഘം ചെയർപേഴ്സൺ സഫിയ റഹ്മാൻ അദ്ധ്യക്ഷതവഹിച്ചു. നഗരസഭ വൈസ് ചെയർ പേഴ്സൺ ജയകൃഷ്ണൻ , vpഹുസൈൻ
, നഗരസഭാ പ്രതിപക്ഷനേതാവ്
km ഇസാഖ് ,നഗരസഭ സ്റ്റാന്റിങ് കമ്മറ്റി അംഗം
വിപി സമീജ് എന്നിവർ ഐക്യദാർഢ്യ പ്രഭാഷണം നടത്തി .
യോഗത്തിനു വേണ്ടി ജനറൽ കൺവീനർ വിജയകുമാരി
സ്വാഗതവും, സീനിയർ വോളന്റീയറും നഗരസഭാ കൗണ്‍സിലറുമായ സാബിറ മൊയ്തു നന്ദി പറഞ്ഞു.