പാലക്കാട് ജില്ലാ ഇൻഫർമേഷൻ ഓഫീസറായി ഐ.ആർ. പ്രസാദ് ചുമതലയേറ്റു. ഇടുക്കി ജില്ലാ ഇൻഫർമേഷൻ ഓഫീസറായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു.
വിവിധ ചാനലുകളുടെ വാർത്താ വിഭാഗത്തിൽ പ്രവർത്തിച്ച ശേഷം 2016 ലാണ് പിആർഡി യിലെത്തുന്നത്. രണ്ട് കഥാ സമാഹാരങ്ങളും ഘോഷം എന്ന പേരിൽ നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മലപ്പുറം ജില്ലയിലെ ആനമങ്ങാട് പരിയാപുരം സ്വദേശിയാണ്.