anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

കേരള ചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയര്‍മാനായി നടന്‍ രവീന്ദ്രൻ

കേരള ചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയര്‍മാനായി നടന്‍ രവീന്ദ്രനെ നിയമിച്ചു. പ്രിയങ്ക നായരാണ് വൈസ് ചെയര്‍മാന്‍. സലിം ഹസ്സന്‍, ജോഫിന്‍ ടി.ചാക്കോ എന്നിവരാണ് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍. ജനറല്‍ കൗണ്‍സിലിലേക്ക് 15 അംഗങ്ങളെയും നിയമിച്ചിട്ടുണ്ട്.
സിനിമാ മേഖലയിലെ പരിചയസമ്പത്ത്, ഭരണപരമായ കഴിവ്, അക്കാദമിയുടെ പ്രവര്‍ത്തനങ്ങളെ മുന്നോട്ടുകൊണ്ടുപോകാനുള്ള ശേഷി എന്നിവ പരിഗണിച്ചാണ് തീരുമാനം. പുതിയ ഭരണസമിതി നിലവില്‍ വരുന്നതോടെ മുടങ്ങിക്കിടക്കുന്ന ചലച്ചിത്ര മേളകളുടെ മുന്നൊരുക്കങ്ങളും പുരസ്‌കാര നടപടികളും വേഗത്തിലാകുമെന്നാണ് സിനിമാ മേഖലയിലെ പ്രതീക്ഷ. ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍: ദീപു കരുണാകരന്‍, വൈക്കം വിജയലക്ഷ്മി, എം.വി ഗിരീഷ്‌കുമാര്‍, സലിം ഹസ്സന്‍, ബി.രാകേഷ്, സജീവന്‍ അന്തിക്കാട്, ജോഫിന്‍ ടി.ചാക്കോ, സക്കരിയ്യ, ആര്‍.എസ് പണിക്കര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, വാഴൂര്‍ ജോസ്, എ. കബീര്‍, സാബു ശങ്കര്‍, ഷെര്‍ഗ സന്ദീപ്, അബ്ദുല്‍ ഹനാന്

Spread the News

Leave a Comment

IMG 20260806 WA0051