anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

സിനിമാ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് രമാദേവി തൃശൂരിന് കേരള ജനമൈത്രി സംസ്ഥാന പുരസ്‌കാരം

തൃശൂർ: സിനിമാ രംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് ചലച്ചിത്ര പ്രവർത്തക രമാദേവി തൃശൂരിനെ കേരള ജനമൈത്രി സംസ്ഥാന പുരസ്‌കാരത്തിന് തിരഞ്ഞെടുത്തു. കേരള ജനമൈത്രി വികസന സമിതിയാണ് പുരസ്‌കാരം നൽകുന്നത്.

1978 മുതൽ മലയാള സിനിമാ രംഗവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചുവരുന്ന രമാദേവി തൃശൂർ, 256 ഓളം സിനിമകളിൽ  പ്രവർത്തിച്ചിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു. നിർമ്മാണ സംഘടനാ രംഗത്തും സജീവമായ അവർ വൈസ് പ്രസിഡന്റ്, സംസ്ഥാന വനിതാ പ്രസിഡന്റ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, ഡാൻസ് ടീം സംഘടനാ അധ്യക്ഷ തുടങ്ങിയ വിവിധ ചുമതലകളും വഹിച്ചിട്ടുണ്ട്.

സിനിമാ മേഖലയിലെ ദീർഘകാല പ്രവർത്തനവും സംഘടനാ രംഗത്തെ സംഭാവനകളും പരിഗണിച്ചാണ് സംസ്ഥാന പുരസ്‌കാരത്തിന് തിരഞ്ഞെടുത്തതെന്ന് കേരള ജനമൈത്രി വികസന സമിതി അറിയിച്ചു.

2026 നവംബർ 3-ന് നടക്കുന്ന ചടങ്ങിൽ രമാദേവി തൃശൂർ പുരസ്‌കാരം ഏറ്റുവാങ്ങും.

Spread the News

Leave a Comment

IMG 20260806 WA0051