തിരൂർ. വിദ്യാരംഭത്തോടനുബന്ധിച്ച് തിരൂർ തിരുരങ്ങാടി വിദ്യാഭ്യാസ ജില്ലകളിലെ പത്താംതരത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി മലയാളത്തിന്റെ പ്രിയകവി കുഞ്ഞുണ്ണിമാസ്റ്റർ ഏർപ്പെടുത്തിയ അക്ഷരശുദ്ധി മത്സരം 2026 ഒക്ടോബർ 6ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് തുഞ്ചൻ പറമ്പിൽ നടക്കുന്നു. മലയാളം അക്ഷരമാല ക്രമത്തിൽ ഉച്ചാരണ ശുദ്ധിയോടെ ചൊല്ലാനും നല്ല കൈപ്പടയിൽ എഴുതാനും, മലയാളം ഗദ്യം അർത്ഥഭാവാദികളോടെ വായിക്കാനും നല്ല കൈപ്പ ടയിൽ എഴുതാനും കഴിയുന്നതിനുള്ള മികവാണ് പരിശോധിക്കുന്നത്. വിജയിക്ക് 5000രൂപ സമ്മാനം നൽകുന്നു.
വിദ്യാർത്ഥികൾ സ്കൂൾ സാക്ഷ്യപത്രം സഹിതം 2026 ഒക്ടോബർ 3-ാം തിയ്യതി 5 മണിക്ക് മുമ്പ് സെക്രട്ടറി, തുഞ്ചൻ സ്മാരക ട്രസ്സ്, തുഞ്ചൻ പറമ്പ്, തിരൂർ – 676 101 (ഫോൺ: 0494-2422213, 2429666) thunchanmemorial@gmail.com അപേക്ഷിക്കുക.