വാണിയംകുളം. ഹിന്ദി ദിനത്തോടനുബന്ധിച്ച് ഹിന്ദി അധ്യാപക മഞ്ചിന്റെ (HAM) നേതൃത്വത്തിൽ ജില്ലാതലം വരെ നടത്തിയ മത്സരങ്ങളിൽ വാണിയംകുളം ടി.ആർ.കെ വിദ്യാർത്ഥികൾ വിവിധ മത്സരങ്ങളിൽ സമ്മാനാർഹരായി. ഹൈസ്ക്കൂൾ വിഭാഗം ഡയറി എഴുത്തു മത്സരത്തിൽ കെ.ആർദ്ര, ഉപജില്ലയിൽ ഒന്നാം സ്ഥാനവും ജില്ലയിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
യു.പി.വിഭാഗം പോസ്റ്റർ നിർമ്മാണ മത്സരത്തിൽ കെ.എ. പാർവ്വതി മൂന്നാം സ്ഥാനം നേടി. ഒറ്റപ്പാലം ഗവൺമെന്റ് ഹൈസ്ക്കൂളിൽ വച്ച് നടന്ന ഹിന്ദിവരാചരണ സമാപന യോഗത്തിൽ വച്ച് വിജയികളായ വിദ്യാർത്ഥികൾ സമ്മാനം ഏറ്റുവാങ്ങി. വിജയികളെയും നേതൃത്വം നൽകിയ ഹിന്ദി അധ്യാപകരെയും ഹെഡ് മാസ്റ്റർ സി. കലാധരൻ അഭിനന്ദിച്ചു.