anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ലോക ഹൃദയദിനം: പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിയിൽ വാക്കത്തോണും ഏകദിന ശില്പശാലയും

IMG 20260929 WA0066

പെരിന്തൽമണ്ണ: ലോക ഹൃദയദിനത്തോടനുബന്ധിച്ച് പെരിന്തൽമണ്ണ ഇ.എം.എസ് മെമ്മോറിയൽ സഹകരണ ആശുപത്രി ആൻഡ് റിസർച്ച് സെന്ററിന്റെ നേതൃത്വത്തിൽ വാക്കത്തോണും ഏകദിന ശില്പശാലയും സംഘടിപ്പിക്കുന്നു. ‘ഓരോ മിടിപ്പും കരുതലോടെ’ എന്ന സന്ദേശമുയർത്തിയാണ് പരിപാടികൾ.

രാവിലെ 6.30ന് ആശുപത്രിയിലെ ജെ.ബി ബിൽഡിങ്ങിൽനിന്ന് ആരംഭിക്കുന്ന വാക്കത്തോൺ മനഴി സ്റ്റാൻഡിലെത്തി തിരികെ ആശുപത്രിയിൽ സമാപിക്കും. ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയും ഹൃദ്രോഗപ്രതിരോധത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുകയുമാണ് വാക്കത്തോണിന്റെ ലക്ഷ്യം. പങ്കെടുക്കുന്നവർക്ക് ടി-ഷർട്ടും വാക്കത്തോണിനുശേഷം ലഘുഭക്ഷണവും നൽകും.

തുടർന്ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ ആശുപത്രിയിലെ ജെ.ബി കോൺഫറൻസ് ഹാളിൽ ലോക ഹൃദയദിന ഏകദിന ശില്പശാല നടക്കും. ഹൃദയാരോഗ്യം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം, ഹൃദ്രോഗസാധ്യതകൾ തിരിച്ചറിയൽ, പ്രതിരോധ മാർഗങ്ങൾ, ആരോഗ്യകരമായ ഭക്ഷണക്രമം, വ്യായാമത്തിന്റെ ആവശ്യകത തുടങ്ങിയ വിഷയങ്ങൾ ശില്പശാലയിൽ ചർച്ച ചെയ്യും.

ആശുപത്രിയിലെ കാർഡിയോളജി ആൻഡ് ഇന്റർവെൻഷണൽ കാർഡിയോളജി വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ഹൃദയദിനാചരണം. ആരോഗ്യകരമായ ഹൃദയം, ആരോഗ്യമുള്ള ജനത, ആരോഗ്യമുള്ള സമൂഹം എന്ന ലക്ഷ്യത്തിലേക്ക് പൊതുജനങ്ങളെ നയിക്കുകയാണ് പരിപാടികളുടെ ലക്ഷ്യമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 9496843494.

Spread the News

Leave a Comment

IMG 20260806 WA0051