കൊച്ചി: ഹാർട്ട് കെയർ ഫൗണ്ടേഷന്റെ ഈ വർഷത്തെ വൊക്കേഷണൽ എക്സലൻസ് പുരസ്കാരത്തിന് പ്രൊഫ. ഡോ. തോമസ് കോശി അർഹനായി. ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിലെ മുൻ സീനിയർ ഗ്രേഡ് പ്രൊഫസറാണ് അദ്ദേഹം. കാർഡിയോതൊറാസിക്, വാസ്കുലാർ അനസ്തേഷ്യ വിഭാഗത്തിലെ അദ്ദേഹത്തിന്റെ മികച്ച സേവനങ്ങളും ഈ മേഖലയിലെ പ്രാഗത്ഭ്യവുമാണ് പുരസ്കാരത്തിന് അർഹനാക്കിയത്. നാലിന് നടക്കുന്ന ഹൃദയസംഗമ വേദിയിൽ മുഖ്യാതിഥിയായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി അവാർഡ് സമ്മാനിക്കും. ഹാർട്ട് കെയർ ഫൗണ്ടേഷൻ ട്രസ്റ്റീ ഡോ. ജേക്കബ് എബ്രഹാം അവാർഡ് ജേതാവിനെ പരിചയപ്പെടുത്തും. അമ്പതിനായിരം രൂപയും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.