വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ സംഘടിപ്പിക്കുന്ന ‘കൂട്ടരങ്ങ് 2026’ സ്കൂൾ കലോത്സവം ഓട്ടൻതുള്ളൽ കലാകാരനായ കുഞ്ചൻ സ്മാരകം രാജേഷ് ഉദ്ഘാടനം ചെയ്തു.
എം.പി.ടി.എ പ്രസിഡന്റ് കെ. ശ്രീജ അധ്യക്ഷത വഹിച്ചു. അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് അംഗം ഇ. രമേഷ് മുഖ്യാതിഥിയായി പങ്കെടുത്തു. പ്രധാനാധ്യാപകൻ എം. ശശികുമാർ,
സീനിയർ അസിസ്റ്റന്റ് കെ. അജിത് തമ്പാൻ, കെ. മഞ്ജുഷ, ടി.എസ്. സഞ്ജീവ്, പി. ഹർഷ, കെ.എം. അഭിനവ് എന്നിവർ സംസാരിച്ചു.
വിദ്യാർത്ഥികളുടെ കലാപരമായ കഴിവുകൾക്ക് വേദിയൊരുക്കുന്ന വിവിധ മത്സരങ്ങളോടെയാണ് ‘കൂട്ടരങ്ങ് 2026’ അരങ്ങേറിയത്.