anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

കുടുംബശ്രീ വായ്പ തട്ടിപ്പിനെതിരെ ബി ജെ പി പ്രതിഷേധധർണ്ണ*

ചെർപ്പുളശ്ശേരി :വെളളിനേഴി പഞ്ചായത്തിലെ സൂര്യ കുടുംബശ്രീയിലെ അംഗങ്ങളറിയാതെ അവരുടെ പേരിൽ ലക്ഷങ്ങൾ വായ്പ എടുത്ത തട്ടിപ്പ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വെള്ളിനേഴി സെൻ്ററിൽ നടന്ന പ്രതിഷേധ ധർണ്ണ ബിജെപി ചെർപ്പുളശ്ശേരി മണ്ഡലം പ്രസിഡന്റ് പി.ജയൻ ഉദ്ഘാടനം ചെയ്തു. വർഷങ്ങൾക്ക് മുമ്പ് സൂര്യ കുടുംബശ്രീയുടെ സെക്രട്ടറിയായും CDS മെമ്പറായും പ്രവർത്തിച്ച വ്യക്തിയുടെ നേതൃത്വത്തിലാണ് 15 ലക്ഷം രൂപയുടെ വായ്പതട്ടിപ്പ് നടന്നിട്ടുള്ളത്. ചെർപ്പുളശ്ശേരി എസ് ബി ഐ ശാഖയിൽ നിന്നും തിരിച്ചടവ് മുടങ്ങി അറിയിപ്പും റിക്കവറി നോട്ടീസുകളും എത്തുമ്പോഴാണ് അംഗങ്ങൾ വായ്പവിവരം അറിയുന്നത്. 2023 ന് മുമ്പ് തന്നെ പ്രവർത്തനം അവസാനിപ്പിച്ച സൂര്യ കുടുംബശ്രീ യൂണിറ്റിന് അഫിലിയേഷൻ, ഗ്രേഡിംഗ് ഉൾപ്പെടെ വ്യാജരേഖകൾ നിർമ്മിച്ച് നൽകിയ സി ഡി എസ് ചെയർപേഴ്‌സനെ സ്ഥാനത്ത് നിന്നും പുറത്താക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. സംഭവത്തിൽ മുൻ പഞ്ചായത്ത് ഭരണസമിതിയിലെ ഉന്നതർക്ക് പങ്കുള്ളതിനാലാണ് നടപടികൾ സ്വീകരിക്കാത്തതെന്നും ബിജെപി കുറ്റപ്പെടുത്തി. മണ്ഡലം വൈസ് പ്രസിഡണ്ട് ഓട്ടൂർ ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.നേതാക്കളായ,  ടി കൃഷ്ണകുമാർ, എം ഗോപാലകൃഷ്ണൻ,വി.പി. നാരായണൻകുട്ടി, പി എൻ ശ്രീരാമൻ, സി. അനിൽ, അജീഷ് കുറുവട്ടൂർ, എ.പി. ഷിനോജ് എന്നിവർ നേതൃത്വം നൽകി

Spread the News

Leave a Comment

IMG 20260806 WA0051