anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ചെങ്ങിണിക്കോട്ടുകാവ് ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് ഒക്ടോബർ 11ന് കൊടിയേറും

വെള്ളിനേഴി: ചരിത്രപ്രസിദ്ധമായ ശ്രീ ചെങ്ങിണിക്കോട്ടുകാവ് ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം 2026 ഒക്ടോബർ 11 മുതൽ 21 വരെ വിവിധ ആചാരാനുഷ്ഠാനങ്ങളോടും കലാപരിപാടികളോടും കൂടി നടക്കും. ഒക്ടോബർ 11ന് കൊടിയേറ്റത്തോടെ ആരംഭിക്കുന്ന ആഘോഷങ്ങൾക്ക് വിജയദശമി ദിനത്തിൽ സമാപനമാകും.

വള്ളുവനാട്ടിലെ പുരാതന ക്ഷേത്രങ്ങളിലൊന്നായ ചെങ്ങിണിക്കോട്ടുകാവ് ക്ഷേത്രത്തിന് ഏകദേശം 1700 വർഷത്തെ പഴക്കമുണ്ടെന്നാണ് വിശ്വാസം. ക്ഷേത്രത്തിന്റെ പൗരാണികവും ചരിത്രപരവുമായ പാരമ്പര്യം സംരക്ഷിച്ചുകൊണ്ടാണ് ഇത്തവണ വിപുലമായ നവരാത്രി ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്.

മഹോത്സവ ദിവസങ്ങളിൽ വിശേഷാൽ പൂജകൾ,  പൂമൂടൽ  സമർപ്പണം, ദീപാരാധന, അന്നപ്രസാദം എന്നിവയ്ക്കൊപ്പം ഓട്ടൻതുള്ളൽ, ഭരതനാട്യം, വീരനാട്യം, നൃത്തപരിപാടികൾ തുടങ്ങിയ വിവിധ ക്ഷേത്രകലകളും അരങ്ങേറും.

ഒക്ടോബർ 17 ന്  രാത്രി 8:00 മണിക്ക്      ചെർപ്പുളശ്ശേരി  സ്വരാഗി  ഡിവോഷണൽ ഭജൻസ് വിദ്യ അനൂപിന്റെ നേതൃത്വത്തിൽ ഭജൻസ് അവതരിപ്പിക്കും 

ഒക്ടോബർ 18 ഞായറാഴ്ച വൈകുന്നേരം 5.30ന് നടതുറക്കലും വിശേഷാൽ പൂജയും നടക്കും.  വൈകുന്നേരം 6.30ന് പൂജവെപ്പ് ഭരതനാട്യം, 6.45ന് വീരനാട്യം, 7.30ന് നൃത്തനൃത്യങ്ങൾ എന്നിവ അവതരിപ്പിക്കും.

മഹോത്സവ ദിവസങ്ങളിൽ രാവിലെയും വൈകുന്നേരവും അന്നപ്രസാദം ഉണ്ടായിരിക്കും. ഒക്ടോബർ 18, 19, 20, 21 തീയതികളിൽ ഉച്ചയ്ക്കും ഭഗവതിയുടെ അന്നപ്രസാദം ഒരുക്കിയിട്ടുണ്ട്. ഭക്തജനങ്ങളുടെ സൗകര്യത്തിനായി ആവശ്യമായ ക്രമീകരണങ്ങൾ ക്ഷേത്രം ട്രസ്റ്റി ബോർഡിന്റെയും ക്ഷേത്ര ജനസമിതിയുടെയും നേതൃത്വത്തിൽ ഒരുക്കിവരികയാണ്. മഹോത്സവത്തിൽ പങ്കെടുത്ത് ദേവിയുടെ അനുഗ്രഹം നേടണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു.

Spread the News

Leave a Comment

IMG 20260806 WA0051