anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ഫിസിക്‌സിൽ ഡോക്ടറേറ്റ് നേടി മേഘ ഉണ്ണി

IMG 20260930 WA0129(1)

ചെർപ്പുളശ്ശേരി: വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ ആന്ധ്രപ്രദേശിലെ വി.ഐ.ടി–എ.പി സർവകലാശാലയിൽനിന്ന് ഫിസിക്‌സിൽ മേഘ ഉണ്ണി ഡോക്ടർ ഓഫ് ഫിലോസഫി (പി.എച്ച്.ഡി) ബിരുദം നേടി.

നൂതന ഊർജാവശ്യങ്ങൾക്കായി മെച്ചപ്പെടുത്തിയ ഇലക്‌ട്രോകെമിക്കൽ മാർഗത്തിലൂടെ ഉയർന്നതും ഇടത്തരവുമായ എൻട്രോപ്പി അലോയികളുടെ വികസനം സംബന്ധിച്ചായിരുന്നു മേഘയുടെ ഗവേഷണം. ഊർജസാങ്കേതികവിദ്യാ രംഗത്ത് ഏറെ പ്രാധാന്യമുള്ള വിഷയത്തെ അടിസ്ഥാനമാക്കി നടത്തിയ ഗവേഷണത്തിനാണ് സർവകലാശാല ഡോക്ടറേറ്റ് സമ്മാനിച്ചത്. 2026 സെപ്റ്റംബർ 10-നാണ് ബിരുദം ഔദ്യോഗികമായി അനുവദിച്ചത്.

ചെർപ്പുളശ്ശേരി വൈഷ്ണവത്തിൽ താമസിക്കുന്ന, പാലക്കാട് ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡിലെ വിരമിച്ച ഉദ്യോഗസ്ഥൻ ഉണ്ണികൃഷ്ണൻ വല്ലപ്പുഴയുടെയും ചെർപ്പുളശ്ശേരി ഗവൺമെന്റ് ഹൈസ്‌കൂൾ അധ്യാപിക പ്രേമലതയുടെയും മകളാണ് ഡോ. മേഘ ഉണ്ണി. കോഴിക്കോട് വെള്ളിപ്പറമ്പ് സ്വദേശി ശ്യാംനാഥാണ് ഭർത്താവ്.

ഡോ. മേഘ ഉണ്ണിയുടെ നേട്ടം ചെർപ്പുളശ്ശേരിക്കും കുടുംബത്തിനും അഭിമാനമായി. വിവിധ മേഖലകളിലുള്ളവർ മേഘയെ അഭിനന്ദിച്ചു.

Spread the News

Leave a Comment

IMG 20260806 WA0051