പെരിന്തൽമണ്ണ. പ്രാദേശിക മാധ്യമ രംഗത്ത് ഏറെ ചലനങ്ങൾ ഉണ്ടാക്കിയ ഏഷ്യാനെറ്റ് കേബിൾ വിഷൻ പെരിന്തൽമണ്ണയിൽ തുടങ്ങിയ വർഷം മുതലുള്ള ജീവനക്കാരും മാനേജ്മെന്റ് പ്രതിനിധികളും ഒന്നിക്കുന്ന ‘മെമ്മറീസ് പെരിന്തൽമണ്ണ എ സി വി ‘എന്ന പരിപാടി ഒൿടോബർ രണ്ടിന് വൈകിട്ട് 4 മണിക്ക് പെരിന്തൽമണ്ണയിൽ നടത്തും. ഇതോടനുബന്ധിച്ച് സൗഹൃദ സദസ്സും കലാപരിപാടികളും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.