anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

എസ്.ഐ.ആറിനെതിരെ പട്ടാമ്പിയിൽ പ്രതിഷേധം ഇരമ്പി; ജ്ഞാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യങ് ഡെമോക്രാറ്റ്സ്

പട്ടാമ്പി: എസ്.ഐ.ആർ റദ്ദാക്കണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് യങ് ഡെമോക്രാറ്റ്സ് ജില്ലാ കമ്മിറ്റി പട്ടാമ്പിയിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽ ശക്തമായ പ്രതിഷേധമുയർന്നു. ജനാധിപത്യവും പൗരന്മാരുടെ വോട്ടവകാശവും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിൽ പ്രവർത്തകരും ജനാധിപത്യ വിശ്വാസികളും പങ്കെടുത്തു.

പട്ടാമ്പിയിൽ നടന്ന പ്രതിഷേധത്തിൽ എസ്.ഐ.ആർ നടപടികൾക്കെതിരെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനരീതിക്കെതിരെയും മുദ്രാവാക്യങ്ങളുയർന്നു. വോട്ടവകാശം സംരക്ഷിക്കണമെന്നും വോട്ടർപട്ടികയിലെ നടപടികളിൽ പൂർണ്ണ സുതാര്യത ഉറപ്പാക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യുക, എസ്.ഐ.ആർ റദ്ദാക്കുക, സുപ്രീം കോടതി മേൽനോട്ടത്തിൽ നിഷ്പക്ഷ അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളാണ് യങ് ഡെമോക്രാറ്റ്സ് ഉയർത്തിയത്.
യങ് ഡെമോക്രാറ്റ്സ് ജില്ലാ കൺവീനർ ഇബ്രാഹിം അരങ്ങോട്ടുകര പ്രതിഷേധത്തിൽ പങ്കെടുത്തു. ജില്ലാ ജോയിന്റ് കൺവീനർ നസീഹ് മണ്ണാർക്കാട് വിഷയാവതരണം നടത്തി.
ജനങ്ങളുടെ വോട്ടവകാശം സംരക്ഷിക്കുന്നതിനും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും സുതാര്യതയും ഉറപ്പാക്കുന്നതിനുമായി പ്രതിഷേധം കൂടുതൽ ശക്തമാക്കുമെന്ന് യങ് ഡെമോക്രാറ്റ്സ് ജില്ലാ കമ്മിറ്റി അറിയിച്ചു.

മീഡിയ ഇൻചാർജ്:
സൽമാൻ ഫാരിസ്
9605802414

Spread the News

Leave a Comment

IMG 20260806 WA0051