വാണിയംകുളം. പ്രൈമറി തലം മുതൽ തന്നെ കുട്ടികളിൽ ഡിജിറ്റൽ സാക്ഷരത ഉറപ്പാക്കുന്നതിന്റെ ഭാഗമായി സർക്കാർ നടപ്പിലാക്കുന്ന നൂതന പദ്ധതിയായ ഡിജിറ്റൽ സ്ക്വെയർ വാണിയംകുളം ടി.ആർ.കെ ഹൈസ്ക്കൂളിൽ പ്രവർത്തനം ആരംഭിച്ചു.
ഡിജിറ്റൽ സ്ക്വെയറിന്റെ ഉത്ഘാടനം ഗ്രാമപഞ്ചായത്ത് അംഗം പി.ജയരാജ് ഉത്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് സി.പി. സതീഷ് കുമാർ അധ്യക്ഷത വഹിച്ചു. നൂതന സാങ്കേതിക വിദ്യയുടെ മികവ് കുട്ടികളിൽ പരിചയപ്പെടുത്തുവാനും ഡിജിറ്റൽ യുഗത്തെ പറ്റി മനസ്സിലാക്കാനും ഈ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നതെന്ന് വാർഡ് അംഗം പറഞ്ഞു. ഹെഡ് മാസ്റ്റർ സി. കലാധരൻ സ്വാഗതവും ഡെപ്യൂട്ടി എച്ച്.എം പി.കെ മഞ്ജുള നന്ദിയും രേഖപ്പെടുത്തി. അധ്യാപകരും യു.പി.വിഭാഗം വിദ്യാർത്ഥികളും ചടങ്ങിൽ സംബന്ധിച്ചു.